ഹിലരിക്ക് 65 % ജയസാധ്യത: സര്‍വേ
ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി വിജയിക്കാന്‍ 65 ശതമാനം സാധ്യതയെന്ന് സര്‍വേ. മുന്‍ നിര വെബ്‌സൈറ്റായ 538 നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ പ്രവചനമാണിത്. ഹിലരിയുടെ പൊതുജനസമ്മതിക്ക് ഇടവുണ്ടായിട്ടുണ്ടെങ്കിലും എതിരാളിയായ ട്രംപിനേക്കാള്‍ മുന്‍പന്തിയിലാണന്നും വെബ്‌സൈറ്റ് വെളിപ്പെടുത്തി.
ഇപ്പോള്‍ പുറത്തുവിട്ട വിജയ സാധ്യതയായ 65.3 ശതമാനം ഹിലരിക്കെതരേ എഫ്.ബി.ഐ ഡയറക്ടര്‍ ജയിംസ് കോമി അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷമാണന്നും ഉത്തരവിടും മുന്‍പ് ജനസമ്മതി 81 ശതമാനമായിരുന്നുവെന്നും വെബ് സൈറ്റ് അറിയിച്ചു.
പുതിയ അന്വേഷണത്തിന് എഫ്.ബി.ഐ ഉത്തരിവിട്ട് ഹിലരിയുടെ ജനസമ്മതി ഇടിഞ്ഞപ്പോള്‍ പോലും ട്രംപിന്റെ വിജയ ശതമാനം 34.6 ശതമാനം മാത്രമായിരുന്നു. വൈറ്റ് ഹൗസ് വിജയത്തിന് 270 വോട്ടുകള്‍ മാത്രമേ അവിശ്യമുള്ളുവെങ്കിലും ട്രംപിന് 245.3 വോട്ടുകള്‍ ലഭിക്കുമ്പോള്‍ ഹിലരിക്ക് 291.9 വോട്ടുകളുടെ മുന്‍തൂക്കമുണ്ടാവും. ട്രംപിന് 45.4 ശതമാനം ജനകീയ വോട്ടുകള്‍ ലഭിക്കുമ്പോള്‍ ഹിലരിക്ക് 48.3 ശതമാനത്തിന്റെ മുന്‍തൂക്കമുണ്ടാവുമെന്നും വെബ്‌സൈറ്റ് പ്രവചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."