HOME
DETAILS
MAL
ശ്രേഷ്ഠഭാഷ-ഭരണഭാഷ വാരാഘോഷം സമാപിച്ചു
backup
November 08 2016 | 05:11 AM
കാസര്‍കോട്: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ കേരളപ്പിറവിദിനം മുതല്‍ നടത്തി വരുന്ന ശ്രേഷ്ഠഭാഷ-ഭരണഭാഷ വാരാഘോഷം സമാപിച്ചു. കാസര്‍കോട് ചാലയിലെ കണ്ണൂര്‍ സര്‍വകലാശാല ക്യാംപസില്‍ സമാപന സമ്മേളനം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. അംബുജാക്ഷന് ഉദ്ഘാടനം ചെയ്തു. കാംപസ് ഡയറക്ടര്‍ ശ്രീലത കെ. നായര്‍ അധ്യക്ഷയായി. കേരള കേന്ദ്ര സര്‍വകലാശാല മലയാള വിഭാഗം അസി.പ്രൊഫസര്‍ ഡോ. ആര്. ചന്ദ്രബോസ് ശ്രേഷ്ഠഭാഷ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. കാസര്‍കോട് കാംപസ് കോഴ്സ് ഡയറക്ടര്‍ ഡോ. കെ.സി റിജുമോള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്, എം. മധുസൂദനന് സംസാരിച്ചു. പി.പി ശോഭ്രാജ്, വിദ്യാര്‍ഥിനികളായ പി. ദീപ, കെ. സ്വാതി, ജി. അഞ്ജു, വി. ഭവ്യശ്രീ, രമ്യാ രമേഷ് കവിതകള്‍ ആലപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."