ബ്രിട്ടീഷ് വനിതകളായ എമിലിയും ജോര്‍ജീനയും പാടി 'കാക്കേ കാക്കേ കൂടെവിടെ.. '
തൃക്കരിപ്പൂര്‍: ബ്രിട്ടീഷ് വനിതകളായ അമിലിയും ജോര്‍ജിയും പാടി ആദ്യമായി മലയാളത്തില്‍ രണ്ടു വരി പാട്ട്. മലയാളി മറന്നുപോയ കാക്കേ കാക്കേ കൂടെവിടെ തുടങ്ങിയ പാട്ട്. അതും മനോഹരമായി. മാവിലാക്കടപ്പുറത്തെ ഇ.കെ മുഹമ്മദ് കുഞ്ഞിയുടെ അതിഥികളായി എത്തിയതായിരുന്നു ഇംഗ്ലണ്ടിലെ നോര്താംറ്റണില് നിന്നുള്ള എമിലി കെറിസണും ജോര്‍ജി ക്വിന്നും. ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്കൂളിലെത്തിയ ബ്രിട്ടീഷ് വനിതകള്‍ കുട്ടികളുമായി സംവദിച്ചു. ബ്രിട്ടീഷുകാരെ കുറിച്ച് സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കേട്ടുകേള്‍വിയുള്ള കുട്ടികള്‍ ബ്രിട്ടീഷ് വനിതകളോട് കാലവാസ്ഥ, വിദ്യാഭ്യാസം, ജീവിതരീതി, സംസ്കാരം തുടങ്ങിയ നിരവധി വിഷയങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. ഒടുവില്‍ മലയാളം പാട്ടുപഠിപ്പിക്കണമെന്നായി കുട്ടികളോട് ബ്രിട്ടീഷ് വനിതകള്‍. കുട്ടികള്‍ മനോഹരമായി കാക്കേ കാക്കേ കൂടെവിടെ എന്ന പാട്ട് പാടികൊടുത്തതും തെല്ലും ശങ്കകൂടാതെ മനോഹരമായി തന്നെ എമിലും ജോര്‍ജിയും പാടി. മലയാളത്തിലെ കുട്ടികള്‍ക്ക് മുന്പില് മലയാളം പാട്ടുപാടിയ സന്തോഷത്തില്‍ അവര്‍ മടങ്ങുകയും ചെയ്തു. അധ്യാപകരായ എ.വി സന്തോഷ് കുമാര്‍, വി.എം രമിത്ത്, കെ രാമകൃഷ്ണന്, ടി. ബിന്ദു, കെ. രാജേഷ് കുമാര്‍ എന്നിവര്‍ സംവാദത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."