ഭരണഭാഷാ പുരസ്കാരം ഡോ.ജയാ വിജയന് കൈമാറി
പാലക്കാട്: 2015 ലെ ജില്ലാതല ഭരണഭാഷാ സേവന പുരസ്കാരം അകത്തേത്തറ വില്ലേജ് ഓഫീസിലെ സ്പെഷല്‍ വില്ലേജ് ഓഫീസര്‍ ഡോ: ജയാ വിജയന് കൈമാറി. പാലക്കാട് ആര്.ഡി.ഒ ഓഫീസില്‍ സേവനുനുഷ്ഠിക്കുമ്പാള് കൈകാര്യം ചെയ്ത പ്രവൃത്തികളുടെ തോതും ആവിഷ്ക്കാര മികവും കണക്കിലെടുത്താണ് പുരസ്കാരം നിര്‍ണയിച്ചത്.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി പുരസ്കാരം കൈമാറി. 5,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും ജില്ലാ ഭരണകാര്യാലയവും സംയുക്തമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു.
ആദ്യ മൂന്ന് സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ കാഷ് പ്രൈസും പുസ്തകവുമാണ് കൈമാറിയത്. ഖത്തര്‍ പ്രവാസി മലയാളി സമാജം എന്റെ ഭാഷാ എന്ന വിഷയത്തില്‍ നടത്തിയ ഓണ്‍ലൈന്‍ കവിതാ മത്സരത്തില്‍ അമ്മ മലയാളം എന്ന കവിതയ്ക്ക് 2016 ലെ മലയാള ഭാഷാ സാഹിത്യ പുരസ്ക്കാരം നേടിയ കലക്ട്രേറ്റ് ഡി സെക്ഷനിലെ ദീപ ഗംഗാധരനും പുരസ്ക്കാരം കൈമാറി.
എ.ഡി.എം എസ്.വിജയന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി.പി. സുലഭ, അസി.എഡിറ്റര്‍ പ്രിയ.കെ ഉണ്ണികൃഷ്ണന്, ഡെപ്യൂട്ടി കലക്ടര്‍ ഡോ. റെജില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."