ശാപമോക്ഷം കാത്ത് കാരാപ്പുഴ തോട്; നാശത്തിന് ആക്കം കൂട്ടാന്‍ കയ്യേറ്റവും
സ്വന്തം ലേഖകന്‍
കോട്ടയം. വീടുകളില്‍ നിന്നുള്ള മാലിന്യം തള്ളിയും കരകള്‍ കയ്യേറിയും നാശോന്മുഖമാകുകയാണ് പള്ളിക്കോണം -കാരാപ്പുഴ തോട്. ഒരു കാലത്ത് മീനച്ചിലാറിനെയും കൊടൂരാറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കനാലായിരുന്നു ഇത്.
ഈ തോട് തിരുവാതുക്കല്‍ മാന്താറ്റിലെ ജനസാന്ദ്രതയുള്ള ്പ്രദേശങ്ങളിലൂടെ കടന്നു പോകുമ്പോള്‍ മാലിന്യ വാഹിനിയായി മാറുന്നു. ഒരു കാലത്ത് മീനച്ചിലാറ്റില്‍ നിന്നും കൊടരൂറാറ്റിലേക്കുള്ള ചരക്ക് ഗതാഗതത്തിന്റെ കൂടെ പ്രധാന പാതയായിരുന്നു ഈ തോട്. രൂക്ഷമായ കയ്യേറ്റം ഈ തോടിന്റെ സമ്പൂര്‍ണ നാശത്തിന് വഴിവക്കുകയാണ്.
വന്‍കിടക്കാര്‍ മുതല്‍ സാധാരണക്കാര്‍ വരെ തോടിന്റെ കര കയ്യേറുന്നു. ഇതുമൂലം തോടിന്റെ വീതി കുറയുന്നത് മൂലം പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ കൂടി വരുന്നതോടെ വെള്ളക്കെട് ഭീഷണി കൂടുതല്‍ രൂക്ഷമാകും. തോടിനിരു വശത്തെയും വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും തോടിന്റെ സ്വാഭാവികമായ ഒഴുക്കു തടയുന്നു. ഇതേത്തുടര്‍ന്ന് തോടിന്റെ അടിത്തട്ടില്‍ ചതുപ്പ് രൂപപ്പെടുന്നു. വേനലായാല്‍ ഒഴുക്കു കുറയുന്നതോടെ തോട് ദുര്‍ഗന്ധ വാഹിനിയായി മാറുന്നു. പോള നിറഞ്ഞു നില്‍ക്കുന്നതാണ് തോട് നേരിടുന്ന പുതിയ ഭീഷണി. തോട്ടിലെ പോള മാറ്റാനും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിട്ടില്ല. കുറച്ചു കാലങ്ങളായി തോട്ടിലെ വെള്ളം പ്രദേശവാസികള്‍
തിരുനക്കര ക്ഷേത്രോല്‍സവത്തിലെ ആറാട്ടെഴുന്നെള്ളിപ്പിന് സുപ്രധാന ചടങ്ങാണ് കാരാപ്പുഴ ദേവീക്ഷേത്രക്കുളത്തിലെ ആറാട്ടുകുളി. ഈ ചടങ്ങ് നടക്കുന്ന ക്ഷേത്രക്കുളം കാരാപ്പുഴ തോടുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷേത്രക്കുളത്തിലേക്ക് കൂടി തോട്ടിലെ മാലിന്യമെത്തിയേക്കുമെന്ന് ആശങ്കയുണ്ട്. തോടിനെ സര്‍വനാശത്തില്‍ നിന്ന് രക്ഷിക്കാന്‍ ആവശ്യമായ നടപടികളെടുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തൊട്ടടുത്ത പ്രദേശത്തെ പാറേച്ചാല്‍- നന്തുണിത്തറ തോടിന്റെ പുനരുദ്ധാരണ ജോലികള്‍ക്കായി കരാറായിട്ടുണ്ട്.
മാലിന്യം നീക്കുന്നതിനും തോടിന്റെ ആഴം കൂട്ടാനുമുള്ള ജോലിക്കായി 10 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളതെന്ന് പദ്ധതിക്ക് മുന്‍കൈയെ്‌യടുത്ത 47-ാം വാര്‍ഡ് കൗണ്‍സിലറും മുന്‍ നഗരസഭാധ്യക്ഷനുമായ എം.പി സന്തോഷ്‌കുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."