ഇന്ത്യയില്‍ ഏക സിവില്‍കോഡ് അപ്രായോഗികം: ബഹാഉദ്ദീന്‍ നദ്വി
പെരുവള്ളൂര്‍: സാമൂഹിക ഘടന തകര്‍ക്കുന്ന ഏക സിവില്‍കോഡ് ഇന്ത്യയില്‍ അസാധ്യവും അപ്രായോഗികവുമാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും ദാറുല്‍ ഹുദാ വി.സിയുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി. എസ്.വൈ.എസ് പെരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റിയും ജി.സി.സി കമ്മിറ്റിയും സംയുക്തമായി പറമ്പില്‍പീടികയില്‍ സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ വിഷയങ്ങളില്‍ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അഡ്വ. ഹനീഫ് ഹുദവി ദേലംമ്പാടി പ്രഭാഷണം നടത്തി.
ജി.സി.സി പ്രസിഡന്റ് അബ്ദുറഹ്മാന് അറക്കല്‍ ആമുഖപ്രഭാഷണവും അഷ്റഫ് മുസ്ലിയാര് ആശംസാ പ്രസംഗവും നിര്‍വഹിച്ചു. ചടങ്ങില്‍ പി.പി അബൂബക്കര്‍ മുസ്ലിയാര്, അറക്കല്‍ അബ്ദുല്‍ ലത്തീഫ് മുസ്ലിയാര്, കെ. ആലിക്കുട്ടി മുസ്ലിയാര്, എ.പി മാഈലി മാസ്റ്റര്‍ എന്നിവരെ ആദരിച്ചു. സ്വാഗതസംഘം ചെയര്മാന് ടി.പി അസൈന്‍ മാസ്റ്റര്‍ അധ്യക്ഷനായി. കെ.ടി.എം ദാരിമി കൂമണ്ണ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം മാസ്റ്റര്‍, കെ. കോയക്കുട്ടി ഹാജി, കെ. കുട്ട്യാലി ഹാജി, കെ.ടി കുഞ്ഞാപ്പുട്ടി ഹാജി, ചൊക്ലി മുസ ഹാജി, കുഞ്ഞിമുഹമ്മദ് ഹാജി പാമങ്ങാടന്‍, ഹമീദ് മുസ്ലിയാര്, പി.ടി കോമുകുട്ടി ഹാജി സംസാരിച്ചു. ഡോ. കെ.ടി ജാബിര്‍ ഹുദവി സ്വാഗതവും സദഖത്തുല്ലാഹ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."