ചികിത്സാ ആനുകൂല്യങ്ങളും അവകാശങ്ങളും തടഞ്ഞ സംഭവം; ചെറുവള്ളിയില്‍ തൊഴിലാളികളുടെ സമരം തുടരുന്നു
എരുമേലി: ചെറുവള്ളി എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങളും അവകാശങ്ങളും തടഞ്ഞ് കൊണ്ട് നോട്ടീസ് ഇറക്കിയ മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് തൊഴിലാളികളുടെ സമരം തുടരുന്നു. ഇതിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തോട്ടം തൊഴിലാളിയുടെ മകള്‍ക്ക് ചികിത്സ ആനുകൂല്യം നിഷേധിച്ച സംഭവമാണു നിലവിലെ തൊഴിലാളികളുടെ പണിമുടക്ക് സമരത്തിന് വഴിയൊരുക്കിയത്.തൊഴിലാളികള്‍ക്ക് അര്‍ഹമായ ചികിത്സ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതു വരെ സമരം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. 1954 മുതല്‍ തോട്ടം തോഴിലാളികള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന ആനുകൂല്യങ്ങളാണു മാനേജ്‌മെന്റ് ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. സമരം നടത്തുന്ന തൊഴിലാളികള്‍ക്കെതിരേ മനേജ്‌മെന്റ് നല്‍കിയിരിക്കുന്ന പൊലിസ് കേസുകള്‍ പിന്‍വലിക്കണമെന്നും, തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ വിവിധ യൂനിയന്‍ നേതാക്കളായ കെ.എ ഉത്തമന്‍ , വി.സി കൃഷ്ണന്‍കുട്ടി , എസ് ബിജു, അരുണ്‍ പ്രകാശ്, രാജപ്പന്‍, സി.റ്റി. മീരാന്‍ ,എന്‍.എസ് പ്രഭാകരന്‍, ടി.എസ് രമണന്‍, കെ.ജെ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
തുല്യജോലിക്ക് തുല്യവേതനം:സുപ്രീംകോടതി വിധി നടപ്പാക്കണം
ചങ്ങനാശേരി: സ്ഥിരജീവനക്കാര്‍ക്കും താല്‍ക്കാലിക ജീവനക്കാര്‍ക്കും തുല്യവേതനം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് കേരള, കോട്ടയം ജില്ലാ സമ്മേളനം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
സമ്മേളനം സംസ്ഥാന ചെയര്‍മാന്‍ കെ ജി വിജയകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജയ്ംസ് കാലാവടക്കന്‍ അദ്ധ്യക്ഷതവഹിച്ചു. വിവരാവകാശ നിയമവും മനുഷ്യവകാശങ്ങളും എന്ന വിഷയത്തില്‍ ജസ്റ്റിന്‍ ബ്യൂസ് പ്രബന്ധം അവതരിപ്പിച്ചു. രാമചന്ദ്രന്‍ മുല്ലശേരി,ഗഫൂര്‍ മുഹമ്മദ് ഹാജി,തോമസ് സഖറിയാസ്,ആഷിക് മണിയംകുളം,ജി.ലക്ഷ്മണന്‍,അഡ്വ.ഹെന്‍ട്രി ജോണ്‍,ജോസ് പൂണിച്ചിറ,ബിജോയ് പ്ലാത്താനം,ശ്രീദേവി അജയന്‍,ഷെമി ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."