വിധി നാളെ
കണ്ണൂര്‍: ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ നാളെ ചാല ചിന്‍ടെക്കില്‍ രാവിലെ എട്ടു മുതല്‍ ആരംഭിക്കും. ഓരോ മണ്ഡലത്തിന്റെയും ഹാളില്‍ 14 ടേബിളുകളാണ് വോട്ടെണ്ണലിനായി ക്രമീകരിച്ചിട്ടുള്ളത്. ഇതിനു പുറമെ ഓരോ മണ്ഡലത്തിലെയും റിട്ടേണിങ്ങ് ഓഫിസറുടെ നേതൃത്വത്തില്‍ പ്രത്യേക ടേബിളിലായിരിക്കും പോസ്റ്റല്‍ ബാലറ്റ് എണ്ണുക.
ഓരോ കൗണ്ടിങ്ങ് ടേബിളിലും ഒരു കൗണ്ടിങ്ങ് സൂപ്പര്‍വൈസറും രണ്ടുവീതം കൗണ്ടിങ്ങ് അസിസ്റ്റന്റുമാരും ഉണ്ടാകും. കൗണ്ടിങ്ങ് ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടവരുടെ രണ്ടാംഘട്ട റാന്റ്മൈസേഷന് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ നടത്തി. തുടര്‍ന്ന് ഓരോ മണ്ഡലത്തിലേക്കും നിയോഗിക്കേണ്ടവര്ക്കുള്ള നിയമന ഉത്തരവ് അയച്ചു.
വോട്ടെടുപ്പ് കഴിഞ്ഞ് 1629 ബൂത്തുകളിലേയും ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന് തിങ്കളാഴ്ച രാത്രിയോടെ ചിന്ടെക്കിലെത്തിച്ചിരുന്നു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഇവ സീല്‍ചെയ്ത് ഓരോ മണ്ഡലത്തിലെയും സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് നടപടികള്‍ പൂര്‍ത്തിയായത്. സ്ട്രോങ്ങ് റൂമിന്റെ സുരക്ഷ കേന്ദ്ര സേനക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."