HOME
DETAILS

മുത്വലാഖ് സ്ത്രീ വിരുദ്ധമല്ല: യൂത്ത്‌ലീഗ്

  
backup
November 08 2016 | 19:11 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%be%e0%b4%96%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7

 

കോഴിക്കോട്: മുത്വലാഖ് സ്ത്രീ വിരുദ്ധമാണെന്ന അഭിപ്രായമില്ലെന്നും ഇത്തരം വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് പണ്ഡിതന്മാരാണെന്നും അത് വിശ്വാസത്തിന്റെ ഭാഗമാണെന്നും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി പറഞ്ഞു. വിവാഹമോചന അവകാശങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനെ തടയണം. എന്നാല്‍ അതു വ്യാപകമാണെന്ന പ്രചാരണമാണ് നടക്കുന്നത്.
ഇത്തരം മതപരവും വിശ്വാസ പരവുമായ കാര്യങ്ങളില്‍ യൂത്ത്‌ലീഗ് അഭിപ്രായം പറയാറില്ല. മുത്വലാഖ് നിരോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു കേന്ദ്രമന്ത്രിമാരും ആവശ്യപ്പെട്ടപ്പോള്‍ അതിനെ അനുകൂലിച്ച് കെ.ടി. ജലീല്‍ നടത്തിയ പ്രസ്താവന കേരളീയ സമൂഹത്തെ ഞെട്ടിക്കുന്നതായിരുന്നു. പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുടെയും മുസ്‌ലിം വിരുദ്ധ നിലപാടിനെ അനുകൂലിച്ച ഏക സംസ്ഥാന മന്ത്രിയാണ് കെ.ടി. ജലീല്‍. ഇത് ശരീഅത്ത് വിഷയത്തില്‍ സി.പി.എം സ്വീകരിച്ചിരുന്ന മുസ്‌ലിം വിരുദ്ധ നിലപാട് ഇപ്പോഴും തുടരുന്നുവെന്നതാണ് വ്യക്തമാക്കുന്നത്. മുത്വലാഖ് നിയമം മൂലം നിരോധിക്കാനാവില്ല. മുത്വലാഖ് ഉള്‍പ്പെടെയുള്ള മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടത് പണ്ഡിതന്മാരാണ്.
മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ ആകുലപ്പെടുന്ന നരേന്ദ്ര മോദി സ്വന്തം ഭാര്യയെ കൂട്ടിക്കൊണ്ടുവരാനാണ് ആദ്യം തയാറാകേണ്ടത്. ദലിത്, മുസ്‌ലിം ഐക്യം തകര്‍ക്കുന്നതിനാണ് ഏക സിവില്‍കോഡ് നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സാദിഖലി പറഞ്ഞു. മോദിക്കും പിണറായിക്കും ഒരു പോലെ ഇഷ്ടപ്പെട്ട മുല്ലമാര്‍ ഉണ്ടാകുന്നുണ്ട്. അവര്‍ ആരാണെന്ന പത്രക്കാരുടെ ചോദ്യത്തിന് കാന്തപുരമാണെന്നായിരുന്നു സാദിഖലിയുടെ മറുപടി.
ഒരു ഭാഗത്ത് മോദിയെയും മറുഭാഗത്ത് പിണറായിയെയും പ്രീണിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നു. സംഘ്പരിവാര്‍ സംഘടിപ്പിച്ച സൂഫി സമ്മേളനത്തില്‍ പങ്കെടുത്ത കാന്തപുരത്തെ,സി.പി.എം തള്ളിപ്പറയാതിരിക്കുന്നത് അവരുടെ ഫാസിസത്തിനെതിരായ നിലപാടിലെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി സി.കെ സുബൈറും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  12 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  12 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  13 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  13 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  13 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  14 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  14 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  14 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  15 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  15 hours ago