ഇന്ത്യയടക്കം ഏഴുരാജ്യങ്ങളില്‍ സഊദി ലേബര്‍ അറ്റാഷെ ഓഫിസ്
ജിദ്ദ: ഇന്ത്യഅടക്കം ഏഴു രാജ്യങ്ങളിലെ സഊദി എംബസികളില്‍ ലേബര്‍ അറ്റാഷെകള്‍ തുറക്കുന്നതിന് സഊദി മന്ത്രിസഭ അനുമതി നല്കി. പാര്‍ലമെന്റിന്റെ സാമ്പത്തിക സ്ഥിരം സമിതിയുടെ ശുപാര്‍ശ പ്രകാരമാണിത്. ഈജിപ്ത്, ഇന്ത്യ, ഫിലിപ്പൈന്‍സ്, പാക്കിസ്ഥാന്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ സഊദി നയതന്ത്ര കാര്യാലയങ്ങളില്‍ തൊഴില്‍ ഓഫിസുകള്‍ തുടങ്ങാനാണ് യോഗം അനുമതി നല്‍കിയത്.
സഊദിയിലേക്ക് ഏറ്റവും കൂടുതല്‍ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളിലെ എംബസികളോട് ചേര്‍ന്നാണ് നയതന്ത്ര അധികാരത്തോടുകൂടിയ ഓഫിസ് പ്രവര്‍ത്തിക്കുക. ആറു മാസം മുന്‍പ് സാമ്പത്തിക വികസന സമിതി സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഓഫിസ് തുറക്കാന്‍ അനുമതി നല്‍കിയത്.
ഈ ഓഫിസുകള്‍ക്ക് ആവശ്യമുള്ള സഊദികളും അല്ലാത്തവരുമായ ജീവനക്കാരെക്കുറിച്ച് തീരുമാനിക്കാന്‍ തൊഴില്‍സാമൂഹിക വികസന മന്ത്രാലയത്തെ ചുമതപ്പെടുത്തി. സാംസ്കാരിക,തൊഴില്‍, സാമ്പത്തിക മന്ത്രാലയങ്ങള്‍ ഈ ഓഫിസിന്റെ ചുമതലകളെക്കുറിച്ച് വ്യക്തമാക്കും. നിയമനത്തില്‍ ഇടനിലക്കാരെ തടയാനുദ്ദേശിച്ചാണ് ഇത്തരം ഓഫിസുകള്‍ തുടങ്ങുന്നതെന്ന് മന്ത്രിസഭാ യോഗത്തില്‍ ഉപ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് അറിയിച്ചു. അതിര്‍ത്തിയിലെ അധികാരങ്ങള്‍ ക്രമീകരിക്കുന്ന മേഖലയിലും യുദ്ധ മേഖലയിലും സഹകരിക്കുന്നതിന് ഖത്തറുമായി നേരത്തെ ഒപ്പുവച്ച രണ്ടു കരാറുകള്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചു. സൈനികമേഖലയില്‍ സുഡാനുമായും ഊര്‍ജമേഖലയില്‍ ദക്ഷിണാഫ്രിക്കയുമായും കരാര്‍ ഒപ്പുവെക്കാനും യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."