പ്രതിഷേധ റാലിയും പൊതുസമ്മേളനുവും നടത്തും
വൈപ്പിന്‍:രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്താന്‍ വൈപ്പിന്‍ മേഖലയിലെ മഹല്ല് കമ്മിറ്റികളുടെയും വിവിധ സംഘടനാഭാരവാഹികളുടെയുംസംയുക്തയോഗത്തില്‍ തീരുമാനമായി. 18ന് വൈകീട്ടാണ് പ്രതിഷേധറാലി.
നിലവിലുള്ള മുസ്‌ലീം വ്യക്തിനിയമത്തില്‍ മാറ്റം വരുത്തുന്നത് വഴി മൗലീകാവകാശങ്ങളില്‍ കൈകടത്തുകയാണ് ചെയ്യുന്നതെന്ന് യോഗം വിലയിരുത്തി.ഭീകരപ്രവര്‍ത്തനം ആരോപിച്ച് നിരപരാധികളായ മുസ്‌ലീം യുവാക്കളെ വര്‍ഷങ്ങളോളം വിചാരണതടവുകരെന്ന വ്യാജേന ജയിലുകളില്‍ അടക്കുന്നതിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. യോഗത്തില്‍ എടവനക്കാട് മഹല്ല് പ്രസിഡന്റ് എ.എ മാമതു അധ്യക്ഷതവഹിച്ചു.
മഹല്ല് ജമാഅത്ത് ഇമാം അബൂബക്കര്‍ റഷാദി ഓണംപിള്ളി വിഷയം അവതരിപ്പിച്ചു. പി.എം അബ്ദുല്‍ ഗഫൂര്‍, കെ.എം അബ്ദുല്‍ മുജീബ്, പി.കെ അബ്ദുല്‍ റസാഖ്, കെ.എ അബ്ദുല്‍ മുജീബ് എന്നിവരെ വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."