സ്വഛഗ്രാമം റൂറല്‍ ക്യാംപ്
വൈക്കം: എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ കൊരട്ടി നൈപുണ്യ ബിസിനസ് സ്‌കൂളിലെ 31 എം.ബി.എ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സ്വച്ഛഗ്രാമം ത്രിദിന റൂറല്‍ ക്യാംപ് വൈക്കം താലൂക്ക് ആശുപത്രി ശുചീകരണ പ്രവര്‍ത്തനത്തോടെ സമാപിച്ചു.ആശുപത്രി ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് നിര്‍വഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. വി.വി സത്യന്‍, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ബിജൂ കണ്ണേഴന്‍, വൈക്കം ഫൊറോനാ വികാരി ഫാ. പോള്‍ ചിറ്റിനപ്പിള്ളി, സഹൃദയ പരിസ്ഥിതി വിഭാഗം മാനേജര്‍ ബിജൂ ജേക്കബ്, നൈപുണ്യ സ്‌കൂള്‍ അധ്യാപകരായ ജിതിന്‍ ബനഡിക്ട്, ഭുവനേശ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നു ദിനങ്ങളിലായി നടത്തിയ റൂറല്‍ ക്യാംപില്‍ റോഡ് ശുചീകരണം, ശൗചാലയ നിര്‍മ്മാണ ശ്രമദാനം, സാമൂഹ്യ ആരോഗ്യ ബോധവത്കരണം തുടങ്ങിയവയും നടത്തി.
കൃഷി വകുപ്പ് ഗുരുതരമാംവിധം ഉദാസീനം: ജോസ് കെ. മാണി
കോട്ടയം: ഭരണമുന്നണയില്‍പ്പെട്ടവര്‍ പോലും വിമര്‍ശനം ഉന്നയിക്കുന്ന നിലയില്‍ ഗുരുതരമായ ഉദാസീനതയാണ് കര്‍ഷകരുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ സംസ്ഥാന കൃഷിവകുപ്പ് സ്വീകരിക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി പറഞ്ഞു.
സി.പി.എം നേതാവ് എം.എം മണി സ്വന്തം പ്രസ്താവന തിരുത്തിയെങ്കിലും അദ്ദേഹം ഉന്നയിച്ച പ്രശ്‌നങ്ങള്‍ കൃഷി വകുപ്പിനെ സംബന്ധിച്ച് നിലനില്‍ക്കുകയാണെന്നും എം.പി പറഞ്ഞു.
ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പ്രകടനത്തോടുകൂടി കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.ജെ. ആഗസ്തി, സണ്ണി തെക്കേടം, വിജി എം. തോമസ്, ബേബി ഉഴുത്തുവാല്‍, ജോബ് മൈക്കിള്‍, അഡ്വ. ജോസ് ടോം, മേരി സെബാസ്റ്റ്യന്‍, പി.വി. ജോസ്, സാജന്‍ ഫ്രാന്‍സീസ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പി.എം മാത്യു, പോള്‍സണ്‍ ജോസഫ്, മാത്തുകുട്ടി പ്ലാത്താനം, ജോസഫ് ചാമക്കാല, കെ.പി ദേവസ്യാ, ജോര്‍ജ്ജ് വര്‍ഗ്ഗീസ് പൊട്ടംകുളം, എ.കെ. ജോസഫ്, ജോസ് പാലമറ്റം, കെ.എ. അപ്പച്ചന്‍, ജോസ് പുത്തന്‍കാല, ജോസ് കല്ലങ്കാവുങ്കല്‍, ജെ. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."