HOME
DETAILS

ജില്ലയില്‍ കനത്ത മഴ ജനജീവിതം ദുസഹമായി

  
backup
May 18 2016 | 00:05 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b4-%e0%b4%9c%e0%b4%a8%e0%b4%9c%e0%b5%80

കൊല്ലം: കനത്ത മഴയില്‍ ജില്ലയില്‍ ജനജീവിതം ദുസഹമായി. രണ്ടു ദിവസമായി ജില്ലയിലെ പല മേഖലകളിലും തുടര്‍ന്നിരുന്ന മഴ ഇന്നലെയാണ് കനത്തത്. തീരമേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും മഴ ജനജീവിതത്തെ ബാധിച്ചു. 

മഴക്കൊപ്പമുണ്ടായ കാറ്റില്‍ മരക്കൊമ്പുകള്‍ ഒടിഞ്ഞുവീണു വിവിധ പ്രദേശങ്ങളില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പലയിടത്തും വൈദ്യുതി ലൈന്‍ പൊട്ടിവീണിരുന്നു. ഇതുമൂലം ജല്ലയിലെ പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടു. മിക്ക സ്ഥലത്തും വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു അപകടാവസ്ഥയിലാണ്. ജില്ലയുടെ
കിഴക്കന്‍ മേഖലകളില്‍ വൃക്ഷങ്ങള്‍ ഒടിഞ്ഞുവീണു ഗാതാഗതവും തടസപ്പെട്ടു. മരക്കൊമ്പുകള്‍ മുറിച്ചുമാറ്റിയാണ് പല സ്ഥലങ്ങളിലും ഗതാഗതം പുനസ്ഥാപിച്ചത്.
കടല്‍ പ്രക്ഷുബ്ദമായതിനാല്‍ തീരദേശങ്ങളില്‍ കടലാക്രമണ സാധ്യതയും ഏറി. ഇരവിപുരം,താന്നി,കരിത്തുറ,പുത്തന്‍തുറ,അഴീക്കല്‍ എന്നിവിടങ്ങള്‍ കടലാക്രമണ ഭീഷണിയിലാണ്.
അതേസമയം, രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നു സൂചന ലഭിച്ചതോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഇന്നു തുടങ്ങിയേക്കും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. കടല്‍ പ്രക്ഷുബ്ദമായതിനാല്‍ മല്‍സ്യമേഖലയും പട്ടിണിയിലായി. മഴ ശക്തി പ്രാപിച്ചതോടെ നിര്‍മ്മാണ മേഖലയും പ്രതിസന്ധിയിലായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു

uae
  •  3 months ago
No Image

ഷിരൂരില്‍ നാളെ റെഡ് അലര്‍ട്ട്; തിരച്ചില്‍ സാഹചര്യം നോക്കിയെന്ന് കാര്‍വാര്‍ എംഎല്‍എ

National
  •  3 months ago
No Image

യുഎഇയില്‍ അനുമതിയില്ലാതെ കിണർകുഴിച്ചാൽ കനത്ത പിഴ

uae
  •  3 months ago
No Image

ലൈംഗികാതിക്രമം; ജയസൂര്യയുടെ രണ്ട് മുന്‍കൂര്‍ ജാമ്യ ഹരജികള്‍ തീര്‍പ്പാക്കി ഹെക്കോടതി

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി ; ശ്രീക്കുട്ടിയുടെ അപേക്ഷ ബുധനാഴ്ച പരിഗണിക്കും

Kerala
  •  3 months ago
No Image

'വാട്ട് എവര്‍ ഇറ്റ് ടേക്‌സ്' വനിതാ ടി20 ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി ഐസിസി

Cricket
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം: പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ടെന്ന് മന്‍സൂഖ് മാണ്ഡവ്യ

National
  •  3 months ago
No Image

പരിശോധനാ ഫലം വന്നു; ഗംഗാവലി പുഴയില്‍ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല 

latest
  •  3 months ago
No Image

തൃശ്ശൂര്‍ ഉപസമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതം: കെ. സുധാകരന്‍

Kerala
  •  3 months ago
No Image

ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലം പ്രയോഗിച്ച് നീക്കി

Kerala
  •  3 months ago