HOME
DETAILS
MAL
പുതിയ 500, 2000 നോട്ടുകള്‍ വെള്ളിയാഴ്ച്ച എ.ടി.എമ്മുകളിലെത്തും
backup
November 09 2016 | 09:11 AM
ന്യൂഡല്‍ഹി: പുതിയ 500, 2000 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച്ച മുതല്‍ എ.ടി.എമ്മുകളില്‍ നിന്ന് പിന്‍വലിക്കാന്‍ കഴിയുമെന്ന് ധനകാര്യ സെക്രട്ടറി അശോക് ലവ്സ അറിയിച്ചു. കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 500, 1000 രൂപ നോട്ടുകളുടെ പിന്‍വലിക്കല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയതായാണ് സൂചന.
വെള്ളിയാഴ്ച എടിഎമ്മുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെങ്കിലും പിന്‍വലിക്കാന്‍ കഴിയുന്ന തുകയുടെ പരിധി 2000 രൂപയാണ്. 2000 രൂപ നോട്ടുകളാവും ആദ്യഘട്ടത്തില്‍ ബാങ്കുകളിലൂടെ വിതരണം ചെയ്യുക. 500 രൂപ നോട്ടുകള്‍ പഴയ നോട്ടുകള്‍ തിരിച്ചെത്തുന്നതിന് അനുസരിച്ചാവും വിതരണം ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."