HOME
DETAILS

സൗദിയില്‍ വന്‍കിട പദ്ധതികള്‍ പലതും തല്‍ക്കാലം നിര്‍ത്തിവയ്ക്കും

  
backup
November 09 2016 | 13:11 PM

1335599

ജിദ്ദ: സഊദിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക ഈ വര്‍ഷം തന്നെ കൊടുത്തു തീര്‍ക്കാന്‍ തീരുമാനം. രാജ്യത്തെ വന്‍കിട പദ്ധതികള്‍ പലതും തല്‍ക്കാലം നിര്‍ത്തിവയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.


രണ്ടാം കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദി കൌണ്‍സില്‍ ഓഫ് എകണോമിക് ആന്‍ഡ് ഡവലപ്‌മെന്റ് അഫൈര്‍സിന്റെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ഇതുസംബന്ധമായ പാക്കേജ് അടുത്ത ദിവസം ഭരണാധികാരി സല്‍മാന്‍ രാജാവിനു സമര്‍പ്പിക്കും. എണ്ണവിലയിടിവിനെ തുടര്‍ന്നാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള തുകകള്‍ സര്‍ക്കാരില്‍ നിന്ന് വൈകാന്‍ തുടങ്ങിയത്.  


സര്‍ക്കാരില്‍നിന്നു ഭീമമായ തുക ലഭിക്കാനുള്ളതിനാല്‍ സഊദിയിലെ വന്‍കിട കരാര്‍ കമ്പനികള്‍ ഉള്‍പ്പെടെ നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായിരുന്നു. സഊദി ബിന്‍ലാദിന്‍ ഗ്രൂപ്പ്, സഊദി ഓജര്‍ കമ്പനി തുടങ്ങി തൊഴില്‍പ്രശ്‌നം നേരിടുന്ന സ്ഥാപനങ്ങള്‍ ഇതില്‍പെടും. ഇതിന്‍െ ഫലമായി വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ എംബസികളെ അധികാരപ്പെടുത്തി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.

ഇന്ത്യയിലേക്കു മാത്രം അയ്യായിരത്തോളം തൊഴിലാളികളാണ് റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നുമായി മടങ്ങിയത്. ഇനിയും അവശേഷിക്കുന്നവര്‍ക്ക് പുതിയ തീരുമാനം സഹായകരമാകും.


പ്രതിസന്ധിയിലായ കമ്പനികളില്‍ പലതും കുടിശ്ശിക കിട്ടുന്നതോടെ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനുള്ള തയാറെടുപ്പിലാണ്. സഊദി ഓജര്‍ തൊഴിലാളികളുടെ പ്രശ്‌നം രൂക്ഷമായപ്പോള്‍ പ്രതിസന്ധി പരിഹരിക്കാന്‍ സല്‍മാന്‍ രാജാവ് പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. ഇതിന് പിറകെയാണ് കമ്പനികള്‍ക്ക് കുടിശ്ശികയുള്ള തുക കൊടുത്തു തീര്‍ക്കാന്‍ രണ്ടാം കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനം തൊഴിലാളികള്‍ക്കും ഏറെ ആശ്വാസമാകും.

നിര്‍മാണം ആരംഭിച്ച പല പദ്ധതികളെ കുറിച്ചും പുനരാലോചന നടത്തുക, പദ്ധതികളുടെ മുന്‍ഗണന ക്രമം പുനപരിശോധിക്കുക, ഏതാണ്ട് ഒരു ട്രില്ല്യന്‍ റിയാലിന്റെ വന്‍കിട പദ്ധതികളുടെ നിര്‍മാണം തല്‍ക്കാലം നിര്‍ത്തിവയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാക്കേജില്‍ ഉണ്ടാകും.


അതേസമയം ശമ്പളം ലഭിക്കാത്തതിനാല്‍ ജോലി നിര്‍ത്തിവച്ചിരുന്ന മക്ക ഹറം പള്ളിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ തൊഴിലാളികള്‍ക്ക് രണ്ടാഴ്ചക്കകം ശമ്പളകുടിശ്ശിക നല്‍കുമെന്ന് സഊദി ബിന്‍ലാദിന്‍ കമ്പനി അറിയിച്ചു.


ജോലിക്ക് ഹാജരാകാത്തവരുടെ ശമ്പളം റദ്ദാക്കും. സമരങ്ങളും പ്രതിഷേധ പരിപാടികളും നിയമവിരുദ്ധമാണെന്നും കമ്പനിയുടെ സ്വത്തുക്കള്‍ക്ക് നാശനഷ്ടം വരുത്തിയാല്‍ അപ്പോള്‍ സംഭവസ്ഥലത്തുള്ള എല്ലാ തൊഴിലാളികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്നും കമ്പനി സര്‍ക്കുലറില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago