ടൂറിസം മേഖല സ്തംഭിച്ചു; സഞ്ചാരികള്‍ വലഞ്ഞു
ആലപ്പുഴ: ആയിരം, അഞ്ഞൂറ് രൂപാ നോട്ടുകള്‍ അസാധുവായപ്പോള്‍ ടൂറിസം-വ്യാപാര മേഖല പൂര്‍ണമായും സ്തംഭിച്ചു.
കേളത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും എത്തിയ സഞ്ചാരികളാണ് ഏറെയും ദുരിതത്തിലായത്. അന്തര്‍ സംസ്ഥാന ടൂറിസ്റ്റുകളില്‍ പലരും ഹൗസ് ബോട്ടടക്കമുളള വിനോദ സഞ്ചാരത്തിനൊരുങ്ങിയാണ് ആലപ്പുഴയിലെത്തിയത്. ഇവരുടെ യാത്രയാണ് മുടങ്ങിയത്.
എ.ടി.എമ്മുകള്‍ അടച്ചതും ബാങ്കുകള്‍ അവധി പ്രഖ്യാപിച്ചതും സന്ദര്‍ശകരെ വലച്ചു. ഊട്ടി, കൊടെകനാല്‍, തേക്കടി എന്നിവിടങ്ങള്‍ ചുറ്റി ആലപ്പുഴയില്‍ യാത്ര അവസാനിപ്പിക്കാന്‍ എത്തിയവരായിരുന്നു സന്ദര്‍ശകരില്‍ ഭൂരിഭാഗവും. ഇന്നലെ ബോട്ടു യാത്രക്കെത്തിയതോടെയാണ് നോട്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കാര്യം ഇവരില്‍ പലരും അറിയുന്നത്. എന്നാല്‍ യാത്ര തുടരാന്‍ ഹൗസ്ബോട്ട് ഉടമകള്‍ അനുവദിച്ചെങ്കിലും പണം കൈയില്‍ കരുതാതിരുന്നതിനാല്‍ പുറപ്പെടാന്‍ കഴിഞ്ഞില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."