അന്നദാനത്തിനായി ജൈവ പച്ചക്കറി കൃഷി
തുറവൂര്‍: കടക്കരപ്പള്ളി കണ്ടമംഗലം ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിലെ ശ്രീകോവില്‍ ശിവപ്രതിഷ്ഠയോടനുബന്ധിച്ച് നടക്കുന്ന അന്നദാനത്തിന് ജൈവ പച്ചക്കറികള്‍ കൊണ്ട് കാണിക്ക അര്‍പ്പിക്കാന്‍ ക്ഷേത്ര കരകളിലെ ഭക്തജനങ്ങള്‍ ജൈവ പച്ചക്കറി കൃഷി ആരംഭിക്കുന്നു.
പതിനേഴ് ദിവസത്തോളം നടക്കുന്ന അന്നദാനത്തിന് ആവശ്യമായ പച്ചക്കറി ജൈവ രീതിയില്‍ കൃഷി ചെയ്ത് ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജനുവരി പതിമൂന്നുതല്‍ ഇരുപത്തിയൊന്‍പത് വരെയാണ് പ്രതിഷ്ഠാചടങ്ങുകള്‍ നടക്കുക. കടക്കരപ്പള്ളി, പട്ടണക്കാട് പഞ്ചായത്തുകളിലെ വീടുകളിലാണ് കൃഷി നടത്തുന്നത്.
പിന്നീട് ക്ഷേത്രത്തിന്റെ നിത്യാവശ്യത്തിന് ഉപയോഗിക്കാവുന്ന തരത്തില്‍ സ്ഥിരം സംവിധാനമായി കൃഷി നിലനിര്‍ത്താനും കൃഷിയുടെ പ്രധാന്യവും മൂല്യവും പുതുതലമുറയേയും വരും തലമുറയേയും പഠിപ്പിക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഇന്ന് രാവിലെ പത്തിന് കണ്ടമംഗലം ആരാധന ഓഡിറ്റോറിയത്തില്‍ ജൈവ പച്ചക്കറിവിത്ത് വിതരണം മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ലോഗോ പ്രകാശനം നിര്‍വഹിക്കും.
സംഘാടക സമിതി ചെയര്‍മാന്‍ കെ.പി.നടരാജന്‍ അധ്യക്ഷതവഹിക്കും. എസ്.എന്‍.ഡി.പി.യോഗം ചേര്‍ത്തല യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ.കെ.മഹേശന്‍ മുഖ്യപ്രഭാഷണം നടത്തും റ്റി.എം.ഷെരീഫ്, മെര്‍ളിന്‍ സുരേഷ്, സന്ധ്യ ബെന്നി, സ്വപ്ന, പി.ഡി.ഗഗാറിന്‍, പി.രാമചന്ദ്രന്‍ കൈപ്പാരിശേരില്‍ എന്നിവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."