HOME
DETAILS

കടലില്‍ ശക്തമായ മഴയും ചുഴലിക്കാറ്റും

  
backup
May 18 2016 | 03:05 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%ae%e0%b4%b4%e0%b4%af%e0%b5%81%e0%b4%82-%e0%b4%9a%e0%b5%81

വാടാനപ്പിള്ളി: ചേറ്റുവ ഫിഷ്‌ലാന്റിങ് സെന്ററില്‍ നിന്നും ഇന്നലെ രാവിലെ മല്‍സ്യബന്ധനത്തിനു പോയ ഏഴു വലിയ വള്ളങ്ങള്‍ കടലില്‍ ചുഴിയില്‍ പെട്ടു. ആഴക്കടലിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിലും ചുഴിയിലും പെട്ട് നാല് മല്‍സ്യ ബന്ധന വള്ളങ്ങള്‍ ഭാഗികമായി തകര്‍ന്നു. വള്ളങ്ങളില്‍ അമ്പത് പേര്‍ വീതം ഉണ്ടായിരുന്നു. ചേറ്റുവ ഹാര്‍ബറില്‍ നിന്നും ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കടലിലിറങ്ങിയ വള്ളങ്ങളാണ് തകര്‍ന്നത്. കരയില്‍ നിന്നും ഏകദേശം പതിനേഴ് കിലോമീറ്റര്‍ ദൂരത്തില്‍ വെച്ചായിരുന്നു ചുഴലി ആഞ്ഞു വീശിയത്. ഒരു മണിക്കൂറിലധികം സമയം വീശിയടിച്ച ചുഴലിക്കാറ്റില്‍ വള്ളങ്ങളിലെ ജി.പി.എസ്,ഇലക്ട്രിക്കല്‍ ഇലക്ട്രോണിക് ഉപകരണങള്‍,ക്യാമറ,വയറിങ്ങുകള്‍ എന്നിവ തകരാറിലാവുകയും, മുകളിലെ പന്തല്‍ പൂര്‍ണ്ണമായും കേടുവന്നു പോകുകയും ചെയ്തു.ഓരോ വള്ളങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപയിലധികം നഷ്ട്ടം സംഭവിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചരക്കായിരുന്നു വള്ളങ്ങള്‍ കടലിലേക്ക് മത്സ്യബന്ധനത്തിനു പോയത്.എട്ടുമണിയോടെയായിരുന്നു ശക്തമായ ചുഴലി കാറ്റ് വീശിയത്. ആഴക്കടലില്‍ വെച്ച് ഇടിവെട്ടിന്റെയും മിന്നലിന്റെയും അകമ്പടിയോടെയാണ് ശക്തമായ മഴയും ചുഴലിക്കാറ്റുമെത്തിയതെന്ന് കരയിലെത്തിയ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ചുഴലിക്കാറ്റില്‍ വള്ളങ്ങള്‍ ആടിയുലഞ്ഞപ്പോള്‍ ഡസ്‌കില്‍ കമിഴ്ന്നു കിടന്നാണ് രക്ഷപ്പെട്ടത്. മുകളില്‍ ഉണ്ടായിരുന്ന ഷീറ്റുകള്‍ തകര്‍ന്നു. ഭക്ഷണം പാകം ചെയ്യുന്നതിനായി ബോട്ടില്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങളും മറ്റും പറന്നു പോയി. അരമണിക്കൂര്‍ നേരം കാറ്റ് വീശിയതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കാറ്റ് ശമിച്ചതോടെയാണ് തിരിച്ചു പോന്നത്. നാല്‍പത് വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള അനുഭവമെന്നും തൊഴിലാളികള്‍ പറഞ്ഞു. നാട്ടിക,ഏങ്ങണ്ടിയൂര്‍ ഗ്രൂപ്പില്‍ നിന്നും പോയ ഗോഗുലം, കര്‍ണ്ണന്‍, വ്യാസന്‍ എന്നീ വള്ളങ്ങളും, ചാവക്കാട് ഗ്രൂപ്പില്‍ നിന്നും പോയ പുളിങ്കുന്നത്ത്, യു.കെ അപ്പുമാരാര്‍, നമ്മള്‍ മുന്നോട്ട് എന്നീ വള്ളങ്ങളുമാണ് കടലില്‍ ചുഴിയില്‍ പെട്ടത്. ഒരോ വള്ളങ്ങളിലും മുപ്പത്തി അഞ്ച് മുതല്‍ അമ്പത് വരെ തൊഴിലാളികള്‍ ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് നാട്ടിക മണ്ഡലത്തിലെ സ്ഥാനാര്‍ഥികളായ ഗീതാഗോപി, കെ വി ദാസന്‍, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി അശോകന്‍, മത്സ്യഫെഡ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഹാര്‍ബറിലെത്തി. അതിനിടെ, ഏങ്ങണ്ടിയൂര്‍ മേഖലയില്‍ കടല്‍ക്ഷോഭം തുടരുകയാണ്്. കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ആരംഭിച്ച കടല്‍ക്ഷോഭത്തിന് ഇന്നലെ രാവിലെ ശക്തി കുറഞ്ഞെങ്കിലും കുഴിപ്പന്‍ തിരമാലകള്‍ ഇപ്പോഴും കരയിലേക്ക് അടിച്ചുകയറുകയാണ്. അഴിമുഖം മുതല്‍ തെക്ക് പൊക്കുളങ്ങര സാഗര്‍ ക്ലബിന് സമീപം വരെ ഇന്നലെ രാത്രി അനുഭവപ്പെട്ട കടല്‍ക്ഷോഭത്തില്‍ ഏത്തായ് ബീച്ചിലെ നമ്പി ഹരിദാസ്, ചക്കന്‍ ജയന്‍ എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. തെങ്ങുകള്‍ കടപുഴകി. നിരവധി തെങ്ങുകള്‍ ഏതു സമയവും കടപുഴകി വീഴാവുന്ന സ്ഥിതിയിലാണ്. കടല്‍ക്ഷോഭത്തെ നേരിടുന്നതില്‍ അധികൃതര്‍ നിസ്സംഗത കാണിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ജില്ലാ കലക്ടര്‍, ചാവക്കാട് തഹസില്‍ദാര്‍ എന്നിവരെ രാത്രി തന്നെ നാട്ടുകാര്‍ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് ആക്ഷേപം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.വി അന്‍വര്‍ ഡി.എം.കെയിലേക്ക്?; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

Kerala
  •  2 months ago
No Image

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala
  •  2 months ago
No Image

ചട്ടം ഇരുമ്പ് ഉലക്കയൊന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നല്‍കി; പ്രായപരിധി നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

Kerala
  •  2 months ago
No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago