HOME
DETAILS
MAL
ആരോഗ്യ സര്‍വകലാശാല: മാര്‍ച്ച് 31 വരെ അപേക്ഷിക്കാം
backup
May 18 2016 | 03:05 AM
വടക്കാഞ്ചേരി: കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ കീഴിലുള്ള മെഡിക്കല്‍ ഡെന്റല്‍ കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള 2016 17 വര്‍ഷത്തെ പ്രവേശനത്തിനുള്ള അവസാന തിയ്യതി ഈ മാസം 31 വരെ നീട്ടിയതായി രജിസ്ട്രാര്‍ അറിയിച്ചു.
പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികളുടെ അടിസ്ഥാന വിവരങ്ങള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം കോളജുകള്‍ക്ക് 31 ന് അര്‍ധരാത്രി 12 മണി വരെ സര്‍വകലാശാലയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത സമയത്തിനുള്ളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താന്‍ കഴിയാത്തവര്‍ക്ക് ജൂണ്‍ ഒന്നിന് വൈകിട്ട് 5 മണി വരെ ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കാം. ഈ സമയപരിധിക്ക് ശേഷം ഒരു കാരണവശാലും രജിസ്ട്രേഷന് നടത്താന്‍ സാധ്യമല്ലെന്നും രജിസ്ട്രാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."