കണിയാപുരം ഉപജില്ലാ ശാസ്ത്ര മേളക്കു തുടക്കമായി
വെഞ്ഞാറമൂട്: ഭാരതത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ ശാസ്ത്രമേളകള്‍ക്ക് അതീവ പ്രാധാന്യമുണ്ടെന്ന് സി ദിവാകരന്‍ എം.എല്‍.എ. കണിയാപുരം ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേള പിരപ്പന്‍കോട് ഗവ. വി ആന്റ് എച്ച്.എസ്.എസ്സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത അധ്യക്ഷയായി. ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ മോഹനകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി ചന്ദ്രന്‍ (വാമനപുരം), ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ എസ്.രാധാദേവി, കവിത, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. വേണുഗോപാലന്‍ നായര്‍ (പോത്തന്‍കോട്), മംഗലപുരം ഷാഫി (മംഗലപുരം) വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലാകുമാരി, വാമനപുരം ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജി. കലാകുമാരി, വാര്‍ഡ്‌മെമ്പര്‍മാരായ അനില ജെ.എസ്, ബിജു കൃഷ്ണന്‍, പി.ടി.എ പ്രസിഡണ്ട് കെ. സുരേഷ് കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ എസ് മധു, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ വി.എസ് മനോജ്, എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് പ്രസാദ്, ആര്‍. റിസപ്ഷന്‍ കമ്മറ്റി കണ്‍വീനര്‍ രാജീവ് പി നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രമേളകളില്‍ 86 സ്‌കൂളുകളില്‍ നിന്നായി 4000 ഓളം പ്രതിഭകള്‍ മാറ്റുരയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."