വയനാട് മുസ്‌ലിം യതീംഖാന ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനം ഇന്ന്
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നിര്‍വഹിക്കും
മുട്ടില്‍: ആറ് വിദ്യാര്‍ഥികളുമായി തുടങ്ങിയ സ്ഥാപനം 1433 കുട്ടികളുമായി സംസ്ഥാനത്തെ മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളിലൊന്നായതിന്റെ ചാരിതാര്‍ഥ്യത്തിനൊപ്പം യതീംഖാനക്കിന്ന് സുവര്‍ണ ജൂബിലി. വൈകിട്ട് നാലിന് യതീംഖാന ക്യംപസില്‍ മുഖ്യ രക്ഷാധികാരി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ജൂബിലി ആഘോഷത്തിന്റെ പ്രഖ്യാപനം നടത്തും. ഖത്തര്‍ ചാപ്റ്റര്‍ നിര്‍മിച്ചു നല്‍കുന്ന സയ്യിദ് അബ്ദുറഹ്്മാന്‍ ബാഫഖി മാന്‍ഷന്റെ ഉദ്ഘാടനവും ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പ്രഖ്യാപന- ഉദ്ഘാടന സമ്മേളനങ്ങളില്‍ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്്‌ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്്‌ലിയാര്‍, വി മൂസക്കോയ മുസ്്‌ലിയാര്‍, എം.പിമാരായ എം.ഐ ഷാനവാസ്, എം.പി വീരേന്ദ്രകുമാര്‍, എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, സി. മമ്മൂട്ടി, കെ.എം. ഷാജി, മുസ്്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രൊ. ഖാദര്‍ മൊയ്തീന്‍, ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, ജില്ലാ പ്രസിഡന്റ് പി.പി.എ കരീം സംസാരിക്കും. യതീംഖാന ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ കെ മുഹമ്മദ് ഷാ മാസ്റ്റര്‍ നന്ദിയും പറയും.
സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ദേശീയ വിദ്യാഭ്യാസ സെമിനാര്‍, ഡബ്ല്യു.എം.ഒ ഫാമിലി മീറ്റ്, ആത്മീയ പ്രഭാഷണം, പൂര്‍വ്വ വിദ്യാര്‍ഥി സംഗമം, പ്രവാസി സംഗമം, ചരിത്രസ്മരണിക പ്രകാശനം, മതസൗഹാര്‍ദ സദസ്സ്, മഹല്ല് ഭരണ സാരഥീസംഗമം, വയോജന സ്‌നേഹസംഗമം എന്നിവയും സംഘടിപ്പിക്കും. തസവ്വുഫ് പണ്ഡിത വിദ്യാര്‍ഥി സംഗമം സുല്‍ത്താന്‍ ബത്തേരി ദാറുല്‍ ഉലൂം അറബിക് കോളജിലും സനദ്ദാന സമ്മേളനം കൂളിവയല്‍ ഇമാം ഗസ്സാലി അക്കാദമിയിലും ശാസ്ത്രശിബിരം പിണങ്ങോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മീഡിയ സെമിനാര്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലും വനിതാ സമ്മേളനം അല്ലാമ വഫിയ കോളജിലും കുരുന്നുകൂട്ടം പന്തിപ്പൊയില്‍ ടി.കെ.എം. ഓര്‍ഫനേജിലും ഖുര്‍ആന്‍ സെമിനാര്‍ കുഞ്ഞോം ശരീഫ ഫാത്തിമ തഹ്ഫീധുല്‍ ഖുര്‍ആന്‍ സെന്ററിലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."