ഏകീകൃത സിവില്‍ കോഡിനെതിരേ അണിനിരക്കണം: സംയുക്ത ജമാഅത്ത്
കാഞ്ഞങ്ങാട്: ഭരണഘടനയിലെ മൗലികാവകാശങ്ങളിലൂടെ നാനജാതി മതസ്ഥര്‍ക്കായി അനുവദിച്ചിട്ടുള്ള വ്യക്തി നിയമ സ്വാതന്ത്ര്യത്തില്‍ മേല്‍ കത്തി വെക്കുന്ന ഏകീകൃത സിവില്‍ കോഡ് നിയമം കൊണ്ടുവരാനുള്ള ശ്രമത്തിനും മുത്വലാഖ് നിരോധന ശ്രമത്തിലും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ ബോഡി പ്രതിഷേധിച്ചു. ഏകീകൃത സിവില്‍ കോഡിനെതിരേ നില കൊള്ളുന്ന ചില മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ വനിതാ സംഘടനകള്‍ തലാഖിനെതിരേ ശബ്ദിക്കുന്നതു ഫലത്തില്‍ ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നതാണെന്നു യോഗം ആരോപിച്ചു. ഈ നീക്കത്തിനെതിരേ മുസ്ലിം വ്യക്തി നിയമ ബോര്‍ഡും വിവിധ മത സംഘടനകളും നടത്തുന്ന എല്ലാ പ്രക്ഷോഭങ്ങള്‍ക്കും യോഗം സര്‍വപിന്തുണയും പ്രഖ്യാപിച്ചു.
അടുത്തിടെ ഭോപ്പാലില്‍ വിചാരണത്തടവുകാരുടെ തടവുചാട്ടവും തുടര്‍ന്ന് ഏറ്റുമുട്ടലാരോപിച്ചു വെടി വച്ചു കൊന്ന സംഭവത്തിലും സമാനമായ മറ്റു സംഭവങ്ങളിലും യോഗം പ്രതിഷേധിച്ചു. ഇത്തരം സംഭവങ്ങളെ കുറിച്ചു സത്യസന്ധമായ അന്വേഷണം നടത്തി യാഥാര്‍ഥ്യം വെളിച്ചത്തു കൊണ്ടു വരണമെന്നു യോഗം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജിഅധ്യക്ഷനായി. സി കുഞ്ഞാഹമ്മദ് പാലക്കി, പി മുഹമ്മദ് കുഞ്ഞി, എം മൊയ്തു മൗലവി, ഖാലിദ് അമ്പലത്തറ, ബഷീര്‍ ആറങ്ങാടി, ജാതിയില്‍ അസൈനാര്‍, ഇഞ്ചനീയര്‍ ഷെരീഫ്, മഹമൂദ് അപ്സര, പാലക്കി അബ്ദുറഹ്മാന് ഹാജി, എ അബ്ദുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."