'മോട്ടോര്‍ തൊഴിലാളി നിയമം പരിഷ്‌ക്കരിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക'
മലപ്പുറം: കേന്ദ്ര നിയമത്തില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന പരിഷ്‌ക്കരണ നടപടികള്‍ തൊഴിലാളിദ്രോഹമായി മാറുന്നതായി മലപ്പുറത്തു ചേര്‍ന്ന ജില്ലാ ടാക്‌സി ഡ്രൈവേഴ്‌സ് ആന്‍ഡ് മോട്ടോര്‍ എന്‍ജിനിയറിങ് വര്‍ക്കേഴ്‌സ് യൂനിയന്‍ (എ.ഐ.ടി.യു.സി) കണ്‍വന്‍ഷന്‍. സംസ്ഥാന പ്രസിഡന്റ് സി.കെ ഉദയഭാനു ഉദ്ഘാടനം ചെയ്തു.
ജില്ലയില്‍ അംഗീകൃത ഓട്ടോ സ്റ്റാന്‍ഡുകളില്‍ നിയമവിരുദ്ധമായി ഹാള്‍ട്ടിങ് പെര്‍മിറ്റോ ലൈസന്‍സോ ഇല്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷകള്‍ക്കുമേല്‍ നടപടി സ്വീകരിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡന്റ് വി. മുഹമ്മദ് കുട്ടി അധ്യക്ഷനായി. സെക്രട്ടറി കെ.പി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹംസ വേങ്ങര, മോഹനന്‍ വെട്ടം, വിശ്വനാഥന്‍ പള്ളിക്കല്‍, മുഹമ്മദ് എടവണ്ണപ്പാറ, അക്ബറലി, സുരേഷ് തവനൂര്‍, മുഹമ്മദ് കുട്ടി വളാഞ്ചേരി, സുരേഷ് തവനൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന ട്രഷറര്‍ അയൂബ്, എം.എ റസാഖ്, കെ.പി ഹരീഷ് കുമാര്‍, സി. ഫൈസല്‍, എം.പി ജനാര്‍ദനന്‍ സംസാരിച്ചു.
100 പേര്‍ ഒപ്പിട്ട നിവേദനം നല്‍കി
മലപ്പുറം: വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അരിത്മെറ്റിക് ഡ്രോയിങ് (എ.സി.ഡി) തസ്തികയയുടെ പി.എസ്.സി അഭിമുഖ തിയതി നിശ്ചയിക്കുക, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു നിയമനം നടത്തുക, മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഉദ്യോഗാര്‍ഥികളുടെ അസോസിയേഷന്‍ വിവിധ അധികാരികള്‍ക്ക് 100 പേര്‍ ഒപ്പിട്ട നിവേദനം നല്‍കി.
മുഖ്യമന്ത്രി, തൊഴില്‍ വകുപ്പ് മന്ത്രി, ലേബര്‍ കമ്മിഷണര്‍, മനുഷ്യാവകാശ കമ്മിഷന്‍, യുവജന കമ്മിഷന്‍, വ്യാവസായിക പരിശീലന വകുപ്പിലെ ജോയിന്റ് ഡയക്ടര്‍, അഡീഷണല്‍ ഡയക്ടര്‍ ഓഫ് ട്രൈയിനിങ്, പി.എസ്.സി സെക്രട്ടറി എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."