മലഞ്ചരക്ക് കടയിലെ മോഷണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി
വണ്ടൂര്‍: മലഞ്ചരക്ക് കടയില്‍നിന്ന് അടക്ക മോഷ്ടിച്ച സംഭവത്തിലെ പ്രതികളുമായി പൊലിസ് തെളിവെടുപ്പ് നടത്തി. പ്രതികളായ പുഴക്കാട്ടിരി ഊട്ടുപറമ്പില്‍ റഷീദ് (39), ബന്ധുവായ പട്ടിക്കാട് ഊട്ടുപറമ്പില്‍ അജ്മല്‍ (21) എന്നിവരെയാണ് എസ്.ഐ പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലിസ് മോഷണം നടന്ന കടയിലെത്തിച്ചു തെളിവെടുത്തത്.
കടയുടമ പള്ളിയില്‍പോയ സമയത്താണ് കാറിലെത്തി ഇരുവരും അടക്ക മോഷ്ടിച്ചത്. പെരിന്തല്‍മണ്ണ പൊലിസ് മറ്റൊരു മോഷണക്കേസില്‍ അറസ്റ്റ് ചെയ്തപ്പോഴാണ് വാണിയമ്പലത്തെ മോഷണംത്തിനു തുമ്പുണ്ടായത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ പൊലിസ് ഇന്നലെതന്നെ ഇവരെ തിരിച്ചേല്‍പിച്ചു. ജില്ലയിലെ വിവിധയിടങ്ങളിലെ മലഞ്ചരക്ക് കടകളിലെ മോഷണത്തിനുപിന്നില്‍ ഇവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വാടകയ്‌ക്കെടുത്ത കാറില്‍ കറങ്ങിനടന്നു പകല്‍ സമയത്താണ് ഇവര്‍ കടകളില്‍ മോഷണം നടത്തിയിരുന്നതെന്നു പൊലിസ് പറഞ്ഞു. കടയുടമകള്‍ ഭക്ഷണം കഴിക്കാനും മറ്റാവശ്യങ്ങള്‍ക്കുമായി കട പാതിയടച്ചും തുറന്നിട്ടുമെല്ലാം പുറത്തുപോകുന്ന സമയത്തായിരുന്നു മോഷണം.
വേണ്ടത് മനുഷ്യത്വം പഠിപ്പിക്കാനുതകുന്ന വിദ്യാഭ്യാസം: സമദാനി
നിലമ്പൂര്‍: മനുഷ്യത്വം പഠിപ്പിക്കുന്ന വിദ്യാഭ്യാസമാണ് വേണ്ടതെന്നു എം.പി അബ്ദുസമദ് സമദാനി. നിലമ്പൂര്‍ അമല്‍ കോളജ് യൂനിയന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേവല ബിരുദങ്ങളല്ല, ഹൃദയ ഗുണങ്ങളുള്ള നിര്‍മാണ പ്രക്രിയയാണ് കലാലയങ്ങില്‍ നടക്കേണ്ടതെന്നും സംസ്‌കാര നിര്‍മിതിക്കുതകുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് ഐ.ടി യുഗത്തില്‍ ഉയര്‍ന്നുവരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പി.വി അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. എം. ഉസ്മാന്‍, യൂനിയന്‍ ചെയര്‍മാന്‍ ഇ.കെ സ്വഫ്‌വാന്‍, പി.എം ഉസ്മാനലി, കെ.ടി കുഞ്ഞാന്‍, എം.എം നദ്‌വി, സി. ഉമ്മര്‍, ഇന്ദുമതി വര്‍മ, ആല്‍ഫി, എസ്. അനുജിത്, ടി.പി അഹമ്മദ് സലീം, സി.എച്ച് അലിജാഫര്‍, അസ്‌ന അഹമ്മദ്, ടി. സാഫിര്‍, മുഹമ്മദ് അബ്ദുറഹിമാന്‍, പി. രാധിക, പി. അബ്ദുല്‍ റാഷിദ് സംസാരിച്ചു. വിവിധ പ്രൊജക്ടുകളുടെ സമര്‍പ്പണവും നടന്നു. മത്സരങ്ങളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."