വേണം... മുക്കത്തിനും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫിസ്
മുക്കം: നൂറു കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മലയോര മേഖലയില്‍ മുക്കം കേന്ദ്രമായി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആരംഭിക്കണമെന്നാവശ്യം ശക്തമായി.
മുക്കം നഗരസഭ, കാരശ്ശേരി ,കൊടിയത്തൂര്‍, കൂടരഞ്ഞി, തിരുവമ്പാടി, പഞ്ചായത്തുകളിലെ തൊഴില്‍ രഹിതരായവര്‍ ഉള്‍പ്പെടെ 30 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലേയും താമരശ്ശേരിയിലും എത്തിപ്പെടുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ പ്രയാസമാണിത് സൃഷ്ടിക്കുന്നത്.
25000 ആളുകളോ 10000 ല്‍ അധികം തൊഴില്‍രഹിതരോ ഉളള പ്രദേശങ്ങളില്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആരംഭിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നിലവിലുണ്ട്. ആദിവാസികള്‍ ഉള്‍പ്പെടെ പിന്നോക്ക വിഭാഗക്കാര്‍ താമസിക്കുന്ന മലയോര മേഖലയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്ഥാപിച്ചാല്‍ അത് നിരവധി പേര്‍ക്ക് ആശ്വാസമാവും.
മുക്കം ആസ്ഥാനമായി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്ഥാപിക്കുകയാണങ്കില്‍ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ വാടകയില്ലാതെ പ്രവര്‍ത്തിക്കാന്‍ സൗകര്യം നല്‍കാമെന്ന് നഗരസഭയും അറിയിച്ചിട്ടുണ്ട്.
വരള്‍ച്ച നേരിടാന്‍ ജനകീയ കൂട്ടായ്മയില്‍ ബ@് നിര്‍മിക്കുന്നു
താമരശ്ശേരി: വരള്‍ച്ച നേരിടാന്‍ തോടിന് കുറുകെ ജനകീയ ചിറ നിര്‍മിക്കാന്‍ ഗ്രാമസഭാ തീരുമാനം. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുടുക്കിലുമ്മാരം ഗ്രാമസഭയാണ് മാതൃകാ നടപടിക്കൊരുങ്ങുന്നത്. ഇരുതുള്ളിപ്പുഴയുടെ പോഷക കൈവഴികളില്‍ ഒന്നാണ് ചെറ്റത്തോട്. വെഴുപ്പൂരില്‍ നിന്ന് തുടങ്ങി മൂന്നു കിലോ മീറ്ററോളം പിന്നിട്ടാണ് ഇത് പുഴയില്‍ ചേരുന്നത്. പഴയകാലത്ത് നെല്‍കൃഷിയുണ്ട@ായിരുന്നപ്പോള്‍ ഈ തോട്ടിലെ വറ്റാത്ത ഉറവകളെയാണ് ആശ്രയിച്ചിരുന്നത്.
ജലമൊഴുക്ക് കുറഞ്ഞെങ്കിലും ആളുകള്‍ കുളിക്കാനും മറ്റു ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും തോടിനെ ഉപയോഗിക്കുന്നു@ണ്ട്. ഇരുതുള്ളിപ്പുഴയില്‍ കഴിഞ്ഞ വര്‍ഷം നിര്‍മിച്ച ബ@ണ്ട് സമീപ പ്രദേശങ്ങളില്‍ വേനല്‍കാലത്ത് ഏഴുമീറ്ററോളം വെള്ളം ഉയരാന്‍ ഇടയാക്കുകയും പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാവുകയും ചെയ്തിരുന്നു.
കരിങ്ങമണ്ണ-കൂടത്തായി, കൈപ്പക്കമണ്ണില്‍, ഭൂതാംകുഴി തുടങ്ങിയ ഭാഗങ്ങളിലെല്ലാം കിണറുകളില്‍ ജലനിരപ്പ് ഉയരാന്‍ ഇത് ഇടയാക്കി. എന്നാല്‍ വയല്‍ പ്രദേശങ്ങള്‍ക്ക് സമീപമുള്ള വടക്കെ പറമ്പ്, കയ്യേലിക്കല്‍, കയ്യേലിക്കുന്ന് തുടങ്ങിയ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം തുടരുകയാണ്. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ചെറ്റത്തോടിലും ബ@ണ്ട് നിര്‍മാണത്തിന് ഗ്രാമസഭ മുന്‍കയ്യെടുക്കുന്നത്.
ചിറ നിര്‍മാണം സംബന്ധിച്ചുള്ള ജനകീയ യോഗം വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് അമ്പലമുക്കില്‍ നടക്കും.
യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ കെ.വി മുഹമ്മദ് അധ്യക്ഷനായി. കൃഷി അസി.ഓഫീസര്‍ ജാരിസ്, ജെ.എച്ച്.ഐ മന്‍സൂര്‍, വി.പി അഹമ്മദ്കുട്ടി, ഷമീര്‍, സീതി, ജിതേഷ്, കെ.എം റഷീദ് ,എ.പി മുഹമ്മദ്, വിലാസിനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."