സമരം ഒത്തുതീര്‍പ്പായി
എരുമേലി; തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച മാനേജ്മെന്റിന്റെ നടപടിക്കെതിരെ തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ക്കും മക്കള്‍ക്കും ലഭിച്ചുകൊണ്ടിരുന്ന മെഡിക്കല്‍ ആനുകൂല്യങ്ങള്‍ മാനേജ്മെന്റ് വെട്ടിക്കുറച്ച് നോട്ടീസ് ഇറക്കിയതുുള്പ്പെടെയുള്ള നടപടികള്‍ക്കെതിരെയായിരുന്നു സമരം . ഇന്നലെ മണിമല സി.ഐ ഇ.പി റെജിയുടെ നേത്യത്വത്തില്‍ നടത്തിവന്ന ചര്‍ച്ചയിലാണ് സമരം ഒത്തു തീര്‍പ്പായത്.
തൊഴിലാളികള്‍ക്ക് നിഷേധിച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കും, സമരവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് എതിരെയുളള കേസുകള്‍ പിന്‍വലിക്കും, മാജേന്മെന്റിനെതിരെയുളള പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യും തുടങ്ങിയ തീരുമാനത്തോടെ സമരം ഒത്തു തീര്‍പ്പായി. തൊഴിലാളികള്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ പ്രവേശിക്കാനും ഇതൊടെ തീരുമാനമായി. ചര്‍ച്ചയില്‍ മാനേജ്മെന്റ് പ്രതിനിധികളായി ജേക്കബ് പോത്തന്, ജേക്കബ് സി. ഫിലിപ്പ്, ജാണ് പി. കുര്യന്, വിവിധ യൂനിയന്‍ പ്രതിനിധികളായ എ.കെ ജനാര്ധനന്, തോമസ് കല്ലാടന്‍, വി.പി ഇബ്രാഹിം, ഒ.പി.എ സലാം, ഇ. പ്രസാദ്, ഇ.വി തങ്കപ്പന്, പി.എസ് സൈനുദ്ദീന്‍, സി.ആര് അനില്‍ കുമാര്‍, ജെയ്സണ്‍ ജെയിംസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."