'രോശ്്‌നി'യുടെ പ്രകാശനം നടത്തി
പെരുമ്പാവൂര്‍: ഹിന്ദി ഭാഷാപഠനം ലളിതമാക്കാന്‍ സഹായകമാകുന്ന രീതിയില്‍ ഡയറ്റ് സര്‍വ ശിക്ഷാ അഭിയാന്റെ സഹകരണത്തോടെ രൂപകല്‍പന ചെയ്ത വര്‍ക്ക് ബുക്ക് 'രോശ്‌നി' പ്രകാശനം ചെയ്തു. കൂവപ്പടി ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ കുറുപ്പംപടി എം.ജി.എം ഹയര്‍സെക്കന്ററി സ്‌കൂളില്‍ വച്ച് നടന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍ ഡയറ്റ് ഫാക്കല്‍റ്റി പി.ഇന്ദു പ്രകാശനം നിര്‍വഹിച്ചു.
കുട്ടികളില്‍ അക്ഷരങ്ങള്‍, വാക്കുകള്‍, രചന അഭ്യസിക്കുന്നതിന് രോശ്‌നി വര്‍ക്ക്ബുക്ക് ഏറെ സഹായകരമാകണമെന്ന് അധ്യാപകര്‍ അഭിപ്രായപ്പെട്ടു. കുട്ടികളുടെ നിലവാരത്തില്‍ കിട്ടുവാന്‍ ബുദ്ധിമുട്ടുള്ള ഉള്‍പ്പെടുത്തിയതും പ്രിന്റിങ്ങിന് വലിയ ഫോണ്ട് ഉപയോഗിച്ചതും സഹായകമായെന്ന് അധ്യാപകര്‍ അഭിപ്രായപ്പെട്ടു.
ഡയറ്റ് പ്രിന്‍സിപ്പല്‍ ചീഫ് എഡിറ്റര്‍ ആയികൊണ്ട് ഡോ.എന്‍ സേതുമാധവന്‍, കുഞ്ഞിരാമന്‍ പുതുശ്ശേരി ചാത്തോത്ത് തുടങ്ങിയ ഡയറ്റ് ഫാക്കല്‍റ്റിമാരുടേയും പെരുമ്പാവൂര്‍ ബി.പി.ഒ എ.എം ഐഷയുടേയും നേതൃത്വത്തില്‍ കെ.പി പ്രീതാ കമ്മത്ത് (ജി.എച്ച്.എസ്. എറണാകുളം), എം.എ ഷമീന ബീഗം (ബി.ആര്‍.സി. എറണാകുളം), വി.ആര്‍ ഉമ (ജി.യു.പി.എസ്. കുമ്മനോട്), എന്‍.കെ സന്തോഷ് (ജി.ജി.എച്ച്.എസ്.എസ്. പെരുമ്പാവൂര്‍), പി.കെ മണി (ബി.ആര്‍.സി. വൈപിന്‍), കെ.എം ആരിഫ (ബി.ആര്‍.സി. കൂവപ്പടി), എസ്.മിനി (ജി.എച്ച്.എസ്. സൗത്ത് വാഴക്കുളം), കെ.എന്‍ സുനില്‍കുമാര്‍ (ബി.ആര്‍.സി. ആലുവ) എന്നിവരാണ് രോശ്‌നി തയാറാക്കിയത്. പി.എസ് ശ്രീലക്ഷ്മിയാണ് മുഖചിത്രമൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."