ലൈംഗിക ചൂഷണം മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി
കൊച്ചി: ലൈംഗിക ചൂഷണം മനുഷ്യാവകാശ ലംഘനം കൂടിയാണെന്നും ഇത്തരം കേസുകളെ ലാഘവത്തോടെ കാണുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വനിതാ കായിക താരങ്ങളെ പീഡിപ്പിച്ചെന്ന പരാതിയില്‍ തന്നെ പുറത്താക്കിയ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നടപടിക്കെതിരേ ബാസ്കറ്റ്ബോള്‍ കോച്ചും കൊല്ലം സ്വദേശിയുമായ രാജന് ഡേവിഡ് നല്കിയ ഹരജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സമൂഹത്തില്‍ സ്ത്രീയുടെ മാന്യത സംരക്ഷിക്കപ്പെടണം. ഇത്തരം കുറ്റകൃത്യങ്ങള്‍ ഗൗരവത്തോടെ കാണണം. കുറ്റക്കാരോട് അനുഭാവം കാട്ടാനാവില്ല. ചെറു പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയാകുന്നത് മാനസിക പ്രശ്നങ്ങള്‍ക്കും അതുവഴി ആത്മഹത്യയ്ക്കും കാരണമാകാറുണ്ട്. ലൈംഗിക ചൂഷണം പോലെയുള്ള അപരിഷ്കൃത പ്രവൃത്തികള്‍ തടയാന്‍ കര്‍ശനമായ നടപടി വേണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."