പള്ളിപ്പുറത്ത് താറാവുകള്‍ കൂട്ടത്തോടെ ചാകുന്നു; കര്‍ഷകര്‍ ആശങ്കയില്‍
പൂച്ചാക്കല്‍: ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് നെല്ലിശ്ശേരി ചന്ദ്രന്‍ എന്ന കര്‍ഷകന്‍ വളര്‍ത്തിയിരുന്ന മുപ്പതോളം താറാവുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ചത്തത്. പഞ്ചായത്തംഗം എം.വി മണിക്കുട്ടന്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച സ്ഥലത്തെത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിന്റെ കാരണമറിയുന്നതിനായി സാമ്പിളെടുത്ത് തിരുവല്ലയിലെ ലാബില്‍ നല്‍കി.
രണ്ട് മാസം പ്രയമുള്ള താറാവുകളാണ് കൂടുതലും ചത്തത്. പൊടുന്നനെ പിടഞ്ഞു വീണ് ചാകുകയായിരുന്നു. പക്ഷിപ്പനിബാധിച്ചാണ് മരണമെങ്കില്‍ കണ്ണുകളില്‍ നീല നിറം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ഇവിടെ ചത്ത താറാവുകളുടെ കണ്ണില്‍ ഈ നിറമില്ല. അതുകൊണ്ടുതന്നെയാണ് സാമ്പിളെടുത്തതും. ചത്ത ഒന്നിനേയും ജീവനുള്ള രണ്ട് താറാവുകളേയുമാണ് പരിശോധനക്കായി കൊണ്ടുപോയത്.
കര്‍ഷകനായ ചന്ദ്രന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കാട്ടി പഞ്ചായത്തംഗം എം.വി.മണിക്കുട്ടന്‍ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്തിലും നിവേദനവും നല്‍കി. ചേന്നംപള്ളിപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ താറാവുകള്‍ ചത്തതിന്റെ പരിസരപ്രദേശങ്ങലിലാകെ ബ്ലീച്ചിംഗ് പൗഡറും മറ്റും വിതറുകയും ചെയ്തു.
തോടുകളും പാടങ്ങളുമുള്ള പ്രദേശങ്ങളില്‍ നിരവധി കര്‍ഷകരാണ് നൂറുകണക്കിന് താറാവ്കൃഷി നടത്തുന്നത്.പള്ളിപ്പുറത്ത് കൂട്ടത്തോടെ താറാവുകള്‍ ചത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."