നോട്ട് മാറ്റിയെടുക്കല്‍: ബാങ്കുകളിലും പോേസ്റ്റാഫിസുകളിലും തിക്കും തിരക്കും
നെയ്യാറ്റിന്‍കര: ഇന്നലെ രാവിലെ പോസ്റ്റ് ഓഫിസുകളും ബാങ്കുകളും തുറക്കുന്നതിനു മുന്‍പ് തന്നെ പരിസരം ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. നെയ്യാറ്റിന്‍കര ഹെഡ് പോസ്റ്റാഫിസില്‍ എത്തിയ ഭൂരിഭാഗം പേര്‍ക്കും 500 ഉം 1000 ത്തിന്റെയും നോട്ടുകള്‍ മാറ്റി വാങ്ങാന്‍ കഴിഞ്ഞില്ല. അധികൃതര്‍ യാതൊരു മുന്‍ കരുതലും കൂടാതെയാണ് നോട്ട് മാറ്റി വാങ്ങാനെത്തിയവര്‍ക്ക് സാഹചര്യ മെരുക്കിയത്. കൂടാതെ നെയ്യാറ്റിന്‍കര പോസ്റ്റാഫിസില്‍ യാതൊരുവിധ സുരക്ഷാ നടപടികളും പാലിക്കാതെയായിരുന്നു പണം എത്തിച്ചത്. കറന്‍സി അടങ്ങിയ പെട്ടികള്‍ സ്കൂട്ടറില്‍ കൊണ്ടു വരുന്ന കാഴ്ച ജനങ്ങളില്‍ കൗതുകമുണര്‍ത്തി.
നെയ്യാറ്റിന്‍കര അലുംമൂട്ടിലുളള എസ്.ബി.ടി ബാങ്കില്‍ രാവിലെ എത്തിയ 400 പേര്‍ക്കാണ് ടോക്കന്‍ നല്‍കിയത്. ഇതില്‍ ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞിട്ടും 200 പേര്‍ക്കു പോലും രൂപ മാറ്റി നല്കാന് ജീവനക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. നെയ്യാറ്റിന്‍കര പൊലിസ് സ്റ്റേഷനിലെ ഒരു എ.എസ്.ഐ ക്യൂവില്‍ നിന്നവരെ കഴുത്തില്‍ കുത്തിപ്പിടിച്ച് പുറത്ത് തള്ളുന്ന കാഴ്ച കാണാമായിരുന്നു.
ഇത് വലിയ സംഘര്‍ഷത്തിന് ഇടയാക്കി . ബാങ്ക് ജീവനക്കാരും ജനങ്ങളോട് മോശമായി പെരുമാറിയതായി ആക്ഷേപമുണ്ട്. 500 ഉം 1000 ത്തിന്റെയും നോട്ടുകള്‍ മാറ്റി വാങ്ങാന്‍ എസ്.ബി.ടിയില്‍ എത്തിയവര്‍ക്ക് നല്‍കിയത് ആയിരം രൂപയ്ക്ക് 10 രൂപയുടെ നാണയവും ബാക്കി പത്തിന്റെയും ഇരുപതിന്റെയും നോട്ട് കെട്ടുകളുമായിരുന്നു. ഇത് പലരും ഉപേക്ഷിച്ച് പോകുന്ന കാഴ്ചയും കാണാമായിരുന്നു.അതിര്‍ത്തിയായ പാറശാല , ബാലരാമപുരം , നേമം പോസ്റ്റ് ഓഫിസുകളിലും രാവിലെ മുതല്‍ വന്‍ തിരക്കായിരുന്നു. പല സ്ഥലങ്ങളിലും ഇന്നലെയും 500 കൊടുത്ത് 450 വാങ്ങുന്ന കാഴ്ച കാണാമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."