അഖിലേന്ത്യാ കരകൗശലമേളയ്ക്ക് തുടക്കമായി
തിരുവനന്തപുരം: കേരള കരകൗശല വികസന കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന കരകൗശലമേളകളുടെ അഖിലേന്ത്യതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
സംസ്ഥാനത്തെ കരകൗശല വിദഗ്ധരുടെ മികവ് വേണ്ടവിധം ഉപയോഗിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോര്‍പറേഷനെ സംസ്ഥാനത്തിന്റെ അഭിമാനസ്ഥാപനമായി വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി.
മറ്റു സംസ്ഥാനങ്ങളിലുള്‍പ്പെടെ 75 പ്രദര്‍ശന വിപണനമേളകളാണ് കോര്‍പറേഷന്‍ നടത്തുന്നത്. മേളകളുടെ കലണ്ടര്‍ പ്രകാശനം മേയര്‍ വി.കെ പ്രശാന്തിന് നല്‍കി മുഖ്യമന്ത്രി നിര്‍വഹിച്ചു. കരകൗശല വികസനകോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.എസ് സുനില്‍ കുമാര്‍, മാനേജിങ് ഡയറക്ടര്‍ എന്‍.കെ മനോജ്, ഡി.സി.എച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍.ബാലു, കൗണ്‍സിലര്‍മാരായ പാളയം രാജന്‍, ബിനു ഐ.പി കോര്‍പറേഷന്‍ ജനറല്‍മാനേജര്‍ എസ്.എം ആരിഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."