HOME
DETAILS

റേഷന്‍ കാര്‍ഡ് ഹിയറിങിനെത്തിയവരെ ദുരിതത്തിലാക്കി നിര്‍ബന്ധ നികുതി പിരിവ്

  
backup
November 11 2016 | 02:11 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b9%e0%b4%bf%e0%b4%af%e0%b4%b1%e0%b4%bf%e0%b4%99%e0%b4%bf%e0%b4%a8-2

 

കൂട്ടിലങ്ങാടി: റേഷന്‍ കാര്‍ഡ് ഹിയറിങ്ങിനെത്തുന്നവരെ പഞ്ചായത്തധികൃതര്‍ ദുരിതത്തിലേക്കു തള്ളി വിടുന്നതായി പരാതി. കൂട്ടിലങ്ങാടി പഞ്ചായത്ത് അധികൃതരുടെ നിര്‍ബന്ധ നികുതി പിരിവും ഫോറം ടു വിനായുള്ള പണം മുടക്കല്‍ വ്യവസ്ഥയുമാണ് ദുരിതമായിട്ടുള്ളത്. ഹിയറിങ്ങിനെത്തിയവര്‍ക്കായി കെട്ടിട നികുതി അടച്ച റെസിപ്റ്റ് അപ്രതീക്ഷിതമായി നിര്‍ബന്ധമാക്കിയ അധികൃത നടപടിയാണ് ജനങ്ങളെ വലച്ചത്. പഞ്ചായത്ത് സൗജന്യമായി നല്‍കേണ്ട ഫോറം ടു പത്തു രൂപ വില കൊടുത്തു പുറത്ത് നിന്നു വാങ്ങേണ്ടി വരുന്നതും ജനങ്ങളെ ഗതികേടിലാക്കി. ഇവ മൂലം നിരവധി പേര്‍ക്കു തെറ്റുതിരുത്തല്‍ നടപടികളില്‍ പങ്കെടുക്കാനാവാതെ മടങ്ങേണ്ടി വന്നു.
2017 മാര്‍ച്ച് 31 നുള്ളില്‍ അടക്കേണ്ട കെട്ടിട നികുതിയാണ് റേഷന്‍ കാര്‍ഡ് ഹിയറിങ്ങിന്റെ പേരില്‍ തെറ്റു തിരുത്തല്‍ പ്രക്രിയക്കെത്തിയവരുടെ മേല്‍ നിര്‍ബന്ധമാക്കിയത്. 2015 -16 ലെ നികുതി റെസീപ്റ്റ് പോലും സ്വീകരിക്കില്ലെന്ന പഞ്ചായത്തധികൃതരുടെ കടുത്ത നിലപാടാണ് മടങ്ങിപ്പോകാന്‍ കാരണമായത്. യാതൊരു മുന്നറിയിപ്പില്ലാതെയാണ് പഞ്ചായത്ത് അധികൃതര്‍ വ്യവസ്ഥ അടിച്ചേല്‍പിച്ചത്. പല വീട്ടുടമകളള്‍ക്കും കെട്ടിട നികുതി അടക്കാനാവാത്ത സ്ഥിതിയായതോടെ റേഷന്‍ കാര്‍ഡിന്റെ പേരിലുള്ള നെട്ടോട്ടം കൂട്ടിലങ്ങാടിയില്‍ ഇരട്ട ദുരിതമായി. അതേ സമയം ഏറ്റവും പുതിയ നികുതി റസീപ്റ്റ് ഇതിനായി നിഷ്‌കര്‍ഷിക്കുന്നുണ്ടെന്ന് റേഷനിങ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. റേഷന്‍ കാര്‍ഡ് ഹിയറിങ്ങിന്റെ പേരില്‍ കാലാവധിക്കു മുമ്പേ കെട്ടിട നികുതിയടക്കല്‍ അടിച്ചേല്‍പിക്കുകയാണെന്ന് പഞ്ചായത്ത് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago