തീര്‍ഥാടനക്കാലത്ത് മിനി പമ്പയില്‍ സമ്പൂര്‍ണ ശൗചാലയ സൗകര്യം ഉറപ്പാക്കും: ജില്ലാ കലക്ടര്‍
മലപ്പുറം: തീര്‍ഥാടന കാലത്ത് മിനി പമ്പയില്‍ സമ്പൂര്‍ണ ശൗചാലയ സൗകര്യം ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. ശബരിമലയിലെ തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മിനി പമ്പയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കലക്‌റ്റ്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം പൂര്‍ണമായി നിയന്ത്രിക്കും. ഇതിനായി സന്നദ്ധ സംഘടനകളുടെയും പൊലിസിന്റെയും സേവനം ആവശ്യപ്പെടും. പ്ലാസ്റ്റിക് സഞ്ചികളും കവറുകളും ശേഖരിക്കുന്നതിന് ബിന്നുകള്‍ തയാറാക്കും. ആവശ്യക്കാര്‍ക്ക് സൗജന്യമായി തുണിസഞ്ചികള്‍ നല്‍കും. തീര്‍ഥാടനത്തിന്റെ ഭാഗമായി തയാറാക്കിയ ലൈറ്റിങ് സംവിധാനം പൂര്‍ത്തിയായി. ബാരിക്കേഡുകളുടെ പണിയും പൂര്‍ത്തിയായി. പരിസരത്തെ കിണര്‍ വെള്ളം ഉപയോഗിക്കാന്‍ പറ്റുന്നതാന്നെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ഭക്തര്‍ക്ക് കുടിവെള്ളം സൗജന്യമായി നല്‍കുന്നതിന് സൗകര്യം ഒരുക്കും. തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ഒഴിവാക്കുന്നതിനും പ്ലാസ്റ്റിക് സഞ്ചികളുടെ വര്‍ജനത്തിനും എല്ലാ ഭാഷയിലും നിര്‍ദേശങ്ങള്‍ നല്‍കും. റോഡ് സെഡിലെ കച്ചവടക്കാരുടെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കും. പ്രദേശത്ത് വിലവിവര പട്ടിക ഉറപ്പാക്കും. മിനി പമ്പയില്‍നിന്ന് ശബരിമലയിലേക്ക് കെ.എസ്.ആര്‍.ടി.സി സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാറിന് കത്തയച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ തിരൂര്‍ ആര്‍.ഡി.ഒ ടി.വി സുഭാഷ്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.സി മോഹനന്‍, എ. നിര്‍മലകുമാരി, എ.ഡി.സി ജനറല്‍ പ്രീതി മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."