സഊദിയില്‍ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശി മരിച്ചു
ദമ്മാം: സഊദിയില്‍ ദവാസിറിനടുത്തെ സുല്‍ത്താനയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശി മുഹമ്മദ് ജാസിര്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 4.30നാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാനിന്റെ ടയര്‍ പൊട്ടി മറിഞ്ഞായിരുന്നു അപകടം.
സഊദിയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ജാസിര്‍ വ്യാപാര ഉത്പന്നങ്ങളുമായി റിയാദില്‍നിന്ന് നജ്‌റാനിലേക്ക് പോകുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകനും അയല്‍വാസിയുമായ സിനു പരുക്കുകളോടെ വാദി ദവാസിര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആറു വര്‍ഷം മുമ്പ് സൗദിയിലെത്തിയ ജാസിര്‍ മൂന്നു വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്. കഴിഞ്ഞ ആഴ്ചയാണ് വിവാഹം കഴിഞ്ഞ് നാട്ടില്‍ നിന്നെത്തിയത്. പിതാവ്: ചാലില്‍ മൊയ്തീന്‍കുഞ്ഞി. മാതാവ്: സുബൈദ തെക്കെയില്‍. സഹോദരി: സുഹാദ. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ നടന്നു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."