HOME
DETAILS
MAL
തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
backup
November 11 2016 | 03:11 AM
കോഴിക്കോട്: മിക്ക ബാങ്കുകള്‍ക്ക് മുന്നിലും ഉപയോക്താക്കള്‍ കൊണ്ടുവരേണ്ട രേഖകളെക്കുറിച്ചുള്ള വിവരണങ്ങള്‍ എഴുതിവച്ചിട്ടുണ്ട്. തുക എത്ര ചെറുതാണെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
അന്‍പതിനായിരം രൂപയില്‍ അധികം പണം അക്കൗണ്ടില്‍ അടയ്ക്കണമെങ്കില്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇതുപ്രകാരം 49,950 രൂപയാണ് ഒരാള്‍ക്ക് പാന്‍കാര്‍ഡ് ഇല്ലാതെ അടയ്ക്കാനാവുക.
വളരെ എളുപ്പം പൂരിപ്പിക്കാവുന്ന ഫോമാണ് ബാങ്കുകളില്‍ നിന്ന് ലഭ്യമായത്. എത്ര രൂപയുടെ നോട്ടാണ് വേണമെന്നത് ഫോമില്‍ രേഖപ്പെടുത്താം. വരുന്ന ശനിയാഴ്ചയും ഞായറാഴ്ചയും ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആര്.ബി.ഐ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."