HOME
DETAILS
MAL
കാസര്‍കോട് താലൂക്കോഫിസില്‍ തീര്‍പ്പാകാത്ത ഫയലുകള്‍ 7138
backup
November 11 2016 | 06:11 AM
കാസര്‍കോട്: താലൂക്ക് ഓഫിസിലെ വിവിധ സെക്ഷനുകളില്‍ തീര്‍പ്പാക്കാതെ 7138 ഫയലുകള്‍ ഉണ്ടെന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് നിയമസഭയില്‍ എന്‍.എ നെല്ലിക്കുന്നു എം.എല്‍.എയെ അറിയിച്ചു. എല്‍, ഡി, എഫ്, ജി, എച്ച്, ജെ, കെ സെക്ഷനുകളിലാണു തീര്‍പ്പാക്കാത്ത ഫയലുകള്‍ ഉള്ളത്.
എല്‍.ഡി, റീസര്‍വേ മിച്ചഭൂമി, ബില്‍ഡിംഗ്, ടാക്സ്, അപ്പീല്‍ കേസുകള്‍, ലാന്റ് അസസ്മെന്റ്, അനന്തരവകാശ സര്‍ട്ടിഫിക്കറ്റ്, ഫോറസ്റ്റ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട 2014 മുതല്‍ 2016 ഒക്ടോബര്‍ 31 വരെയുള്ള ഫയലുകളാണു തീര്‍പ്പാവാതെ കിടക്കുന്നത്.
കാസര്‍കോട് താലൂക്കില്‍ തീരുമാനം സാധ്യമല്ലാത്ത ഫയലുകള്‍ ഇല്ലെന്നും സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്ന സേവനങ്ങള്‍ വൈകിപ്പിക്കുകയാണെങ്കില്‍ അത്തരം ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."