വേതനം വര്‍ധിപ്പിച്ചു; ഖാദി തൊഴിലാളികള്‍ക്ക് ആശ്വാസം
ചെറുവത്തൂര്‍: തുച്ഛമായ വേതനത്തില്‍ തൊഴിലെടുത്തു ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെട്ട ഖാദിതൊഴിലാളികള്‍ക്ക് ആശ്വാസമായി വേതന വര്‍ധനവ്. അഖിലേന്ത്യാ ഖാദി കമ്മിഷന് നൂല്നൂല്പ് മേഖലയില്‍ 60 ശതമാനവും തറി മേഖലയില്‍ 40 ശതമാനവുമാണ് കൂലി വര്‍ധിപ്പിച്ചിരിക്കുന്നത്.
ഖാദി തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാന ഖാദിബോര്‍ഡ് വൈസ് ചെയര്മാന് എം.വി ബാലകൃഷ്ണന്റെ ഇടപെടലിന്റെ ഭാഗമായാണ് ഇപ്പോഴത്തെ കൂലി വര്‍ധനവ്. ചെയ്യുന്ന ജോലിക്ക് അനുസരിച്ചാണു തൊഴിലാളികള്‍ക്കു കൂലി ലഭിച്ചിരുന്നത്. നെയ്ത്ത് തൊഴിലാളികള്‍ക്ക് ഒരു ദിവസം ലഭിച്ചിരുന്ന കൂടിയ കൂലി 275 രൂപ മാത്രയിരുന്നു.
വര്‍ധനവിനെ തുടര്‍ന്ന് ഒരുദിവസത്തെ കൂലി 400 രൂപയായി മാറി. നൂല് നൂല്പ് തൊഴിലാളികള്‍ക്ക് ഒരു കൈ നൂലിന് മൂന്നുരൂപ 49 പൈസയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴത് അഞ്ചു രൂപ 50പൈസയായി. ചുരുങ്ങിയത് 350 രൂപയെങ്കിലും ഇത്തരത്തില്‍ ഒരു ദിവസം നൂല്നൂല്പ് തൊഴിലാളിക്കു ലഭിക്കും. വര്‍ധിപ്പിച്ച നിരക്കിലുള്ള വേതനം വിതരണം ചെയ്തു തുടങ്ങി. കുടിശികയും നല്‍കുന്നുണ്ട്. ജനുവരി മുതല്‍ എല്ലാ മാസവും കൂലി അതാത് മാസം തന്നെ വേതനം വിതരണം ചെയ്യാനാണ് തീരുമാനം. ജില്ലയില്‍ 20 നൂല്നൂല്പു കേന്ദ്രങ്ങളും പത്തു നെയ്ത്തു കേന്ദ്രങ്ങളുമാണു പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."