പെട്രോള്‍ പമ്പുകള്‍ക്കു മുന്നില്‍ പൊലിസ് അറിയാത്ത 'പൊലിസ് അറിയിപ്പ് '
ചെറുവത്തൂര്‍: 'ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കുപ്പിയിലോ പാത്രങ്ങളിലോ പെട്രോള്‍ നല്‍കില്ല. ഇത് പൊലിസ് അറിയിപ്പാണ് '...പല പെട്രോള്‍ പമ്പുകള്‍ക്ക് മുന്നിലും ഇന്നലെ മുതല്‍ ഇങ്ങനെയൊരു ബോര്‍ഡുണ്ടായി. ഇത്തരത്തിലൊരു മുന്നറിയിപ്പിന്റെ കാര്യമന്വേഷിച്ചു പൊലിസ് സ്റ്റേഷനിലേക്കു വിളിച്ചപ്പോഴാണ് പമ്പുടമകളുടെ തട്ടിപ്പു പുറത്തായത്. 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. പെട്രോള്‍ പമ്പുകളില്‍ പഴയ നോട്ടുകള്‍ സ്വീകരിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നു സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതോടെ അഞ്ഞൂറ്, ആയിരം നോട്ടുകള്‍ക്കു ചില്ലറ നല്‍കാതെ മുഴുവന്‍ തുകക്കും എണ്ണ അടിക്കണമെന്നു പലരും നിബന്ധന വച്ചു. എന്നാല്‍ ബൈക്കുകളില്‍ ഫുള്‍ ടാങ്ക് അടിച്ചാലും അഞ്ഞൂറു രൂപ വേണ്ടിവരില്ല. അതിനാല്‍ പലരും അഞ്ഞൂറു രൂപയും കുപ്പിയുമായി എത്തി. ഇതോടെ അഞ്ഞൂറു രൂപ സ്വീകരിക്കേണ്ടി വരുമെന്ന നിലവന്നു. ഇതോടെയാണ് പൊലിസ് അറിയാതെ പമ്പുകള്‍ക്കു മുന്നില്‍ അറിയിപ്പ് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."