ജില്ലയില്‍ ടാങ്കര്‍ ലോറി പരിശോധന കര്‍ശനമാക്കി
നീലേശ്വരം: ജില്ലയില്‍ ടാങ്കര്‍ ലോറികളുടെ പരിശോധന കര്‍ശനമാക്കി. ടാങ്കര്‍ ലോറി അപകടങ്ങള്‍ പതിവാകുന്ന പശ്ചാത്തലത്തിലാണു പരിശോധന കര്‍ശനമാക്കുന്നത്. എസ്.പിയുടെ നിര്‍ദേശ പ്രകാരം ഹൈവേ പൊലിസാണു പരിശോധന നടത്തുന്നത്.
കഴിഞ്ഞ ആഴ്ചകളില്‍ പത്തിലധികം ടാങ്കര്‍ അപകടങ്ങള്‍ ജില്ലയില്‍ ഉണ്ടായിരുന്നു. നിയമാനുസൃതമായാണോ ടാങ്കറുകളുടെ സഞ്ചാരം എന്നാണു പൊലിസ് പരിശോധിക്കുന്നത്. ആവശ്യമായ ജീവനക്കാര്‍ ഇവയില്‍ ഉണ്ടോ എന്നും പരിശോധനക്കു വിധേയമാക്കും.
മംഗളൂരുവില്‍ നിന്നു രാത്രി കാലങ്ങളില്‍ ജില്ല വഴി കടന്നുപോകുന്ന ടാങ്കറുകളില്‍ പലതിലും ആവശ്യമായ ജീവനക്കാര്‍ ഇല്ലെന്നു കണ്ടെത്തിയിട്ടുമുണ്ട്. ഒരു ഡ്രൈവറെ മാത്രം വച്ചാണു പലപ്പോഴും ടാങ്കറുകള്‍ ഓടുന്നത്. ഇതു അപകടം വര്‍ധിക്കാന്‍ കാരണമാകുന്നതായാണു കണ്ടെത്തല്‍.
ഇത്തരം വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടികളും അധികൃതര്‍ സ്വീകരിക്കുന്നുണ്ട്.
വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണു തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."