പ്രകൃതി വിരുദ്ധ പീഡനം; പ്രതിയെ പിടികൂടാന്‍ പൊലിസ് തയാറാകുന്നില്ലെന്ന് ആരോപണം
മാനന്തവാടി: പതിനൊന്ന് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലെ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍.
പ്രതിയെ സംരക്ഷിക്കാന്‍ രാഷ്ട്രീയ നേതൃത്വം സമ്മര്‍ദം ചെലുത്തുന്നതിനാലാണ് പൊലിസ് അനാസ്ഥ കാണിക്കുന്നതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിരയായി ആശുപത്രിയില്‍ ചികിത്സതേടിയ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാനുള്ള ശ്രമം പൊലിസ് നടത്തുന്നില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
സംഭവം നടന്നദിവസം മുതല്‍ പ്രമുഖ രാഷ്ട്രീയ നേതാവ് തന്നെ ഫോണില്‍ വിളിച്ച് സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായും രാഷ്ട്രീയ ഇടപെടലുകള്‍ മൂലമാണ് തങ്ങള്‍ക്ക് നീതി വൈകുന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പൊതുസമൂഹം ജാഗരൂഗരാകുന്ന നിലവിലെ പശ്ചാത്തലത്തില്‍ തങ്ങളുടെ കുട്ടിയെ പീഡിപ്പിച്ച തോണിച്ചാല്‍ തൊട്ടിയില്‍ സജീവന്, ബീന ദമ്പതികളുടെ മകന് ദീനു എന്ന വ്യക്തിക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."