അന്ന് ബി.ജെ.പി തന്നെ പറഞ്ഞു; നോട്ട് പിന്‍വലിക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിക്കും, ഇന്നോ?
'മധ്യവര്‍ഗത്തിനും സാധാരണക്കാര്‍ക്കും ബുദ്ധിമുണ്ടാവില്ല, കള്ളപ്പണക്കാര്‍ക്കും മയക്കുമരുന്ന് മാഫിയക്കും കൂട്ടുനില്‍ക്കുന്നവര്‍ക്കാണ് ഇപ്പോള്‍ ബുദ്ധിമുട്ടുണ്ടായിരിക്കുന്നത്' കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് വാര്‍ത്താസമ്മേളനത്തിലൂടെ പറഞ്ഞത് ഇങ്ങനെയാണ്.
എന്നാല്‍ അമിത്ഷാ 'കാണാത്ത' കാര്യങ്ങളാണ് രാജ്യത്തെ എല്ലാ ഭാഗങ്ങളിലും ഇന്ന് നടക്കുന്നത്. രാജ്യം നോട്ടുകള്‍ മാറുന്നതിനു വേണ്ടി കഷ്ടപ്പെട്ട് ക്യൂ നില്‍ക്കുകയാണ്. അത്യാവശ്യങ്ങള്‍ക്കു പോലും പണമുപയോഗിക്കാനാവാതെ ജനം വലയുന്നു. എ.ടി.എം പോലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല.
യു.പി.എ സര്‍ക്കാര്‍ ഭരിക്കുന്ന സമയത്ത് ഇതേ കാര്യത്തില്‍ ബി.ജെ.പി എടുത്ത നിലപാടിന് നേരെ വിരുദ്ധമായാണ് ഇപ്പോഴത്തെ പ്രതികരണങ്ങള്‍. 2005 നു മുന്‍പ് പ്രിന്റ് ചെയ്ത കറന്‍സികള്‍ പിന്‍വലിക്കുകയാണെന്ന് അന്നത്തെ യു.പി.എ സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ശക്തമായ എതിര്‍പ്പുമായി വന്ന ബി.ജെ.പി പറഞ്ഞത്, സാധാരണക്കാര്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിയെന്നാണ്.
ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വാര്‍ത്താസമ്മേളനത്തില്‍ ശക്തമായി പ്രതികരിച്ചു. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനപ്പുറം ഒരു കള്ളപ്പണവും തിരികെ കൊണ്ടുവരാന്‍ നടപടി സഹായിക്കില്ലെന്ന് മീനാക്ഷി ലേഖി പറഞ്ഞു.
രാജ്യത്തെ 65 ശതമാനം ജനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടില്ല, വീടുകളിലെ ചെറിയ സേവിങ്‌സുകളില്‍ നിന്നാണ് അവര്‍ നിത്യചെലവ് കഴിക്കുന്നത്, ബാങ്ക് ശാഖകളുമായി ബന്ധപ്പെടാത്ത വിദ്യാഭ്യാസം കുറഞ്ഞ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാനല്ലാതെ കള്ളപ്പണം കണ്ടെത്താന്‍ സഹായിക്കില്ലെന്നും ലേഖി അന്നു പറഞ്ഞിരുന്നു.
ഇന്ത്യന്‍ കറന്‍സികളായി സൂക്ഷിച്ചവര്‍ക്കു മാത്രമാണ് നോട്ടുകളുടെ മാറ്റം ബാധിക്കുക. എന്നാല്‍ ഡോളറുകളായി സൂക്ഷിച്ചവരുടെ കാര്യത്തില്‍ ഇതു ബാധകമല്ലെന്നും അവര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."