HOME
DETAILS
MAL
കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പരാജയമെന്ന് സുധീരന്
backup
November 11 2016 | 23:11 PM
തിരുവനന്തപുരം: കേന്ദ്ര ഭരണകൂടത്തിന്റെ പല നടപടികളും വന്പരാജയങ്ങളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. അതിലൊന്നാണ് നോട്ട് പിന്‍വലിക്കല്‍ നടപടി.
മൗലാന അബ്ദുല്‍കലാം ആസാദിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സിയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് പിന്‍വലിച്ചതിനാല്‍ ചെലവിന് പോലും പണമില്ലാതെ ജനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിനേയും ജനങ്ങളേയും വിശ്വാസത്തിലെടുത്തു ഈ വിഷമാവസ്ഥയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്നും സുധീരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."