പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം ഇന്ന് ഉച്ചമുതല്‍ നിര്‍ത്തിവയ്ക്കുമെന്ന് പമ്പുടമകള്‍
കൊച്ചി: ബാങ്കുകളില്‍ നിന്നും ആവശ്യാനുസരണം ചെറിയ നോട്ടുകള്‍ നല്‍കിയില്ലെങ്കില്‍ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം ഇന്ന് ഉച്ചകഴിഞ്ഞു മുതല്‍ നിര്‍ത്തിവയ്ക്കുമെന്ന് ആള് കേരളാ ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംസ്ഥാന പ്രസിഡന്റ് തോമസ് വൈദ്യന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ മൂന്നു ദിവസമായി പെട്രോള്‍ പമ്പുടമകളും ജീവനക്കാരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടി വന്നത്. ബാങ്കുകള്‍ ആവശ്യാനുസരണം ചെറിയ നോട്ടുകള്‍ നല്‍കാതിരിക്കുന്ന സാഹചര്യത്തില്‍ 100 രൂപയ്ക്കും 200 രൂപയ്ക്കും പെട്രോള്‍ അടിക്കാന്‍ 2000 ന്റെ നോട്ടുകളുമായി ഇന്നു മുതല്‍ പൊതുജനം പമ്പിലെത്തിയാല്‍ പ്രതിസന്ധി രൂക്ഷമാവും.
ഈ സാഹചര്യത്തില്‍ ബാങ്കുകളില്‍ നിന്നും പെട്രോള്‍ പമ്പുകളിലേക്ക് അവശ്യമായ ചില്ലറ നോട്ടുകള്‍ അടിയന്തരമായി നല്‍കണം. നിരോധിച്ച നോട്ടുകള്‍ ശേഖരിക്കുവാന്‍ സര്‍ക്കാര്‍ ഏല്‍പ്പിച്ചത് പെട്രോളിയം ഡീലേഴ്സിനെയാണ്.
പക്ഷെ ചെറിയ നോട്ടുകള്‍ പമ്പുകള്‍ക്ക് നല്കുന്നതിനു യാതൊരു പരിഗണനയും നല്‍കാത്തത് അശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."