ഉംറയോടൊപ്പം ചരിത്ര സ്ഥല സന്ദര്‍ശനം: ആദ്യ അനുമതി മലേഷ്യക്ക്
മക്ക: ഉംറ ക്കൊപ്പം ചരിത്ര സ്ഥലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ മറ്റു സ്ഥലങ്ങള്‍ കൂടി സന്ദര്‍ശിക്കാന്‍ ഉതകുന്ന തരത്തിലുള്ള പുതിയ വിസാ സമ്പ്രദായം നിലവില്‍ വന്നു. മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം പ്രധാന ചരിത്ര നഗരങ്ങളും മറ്റും സന്ദര്‍ശനം നടത്തി തിരിച്ചു പോകാന്‍ കഴിയുന്ന സംവിധാനത്തിന്റെ ആദ്യ അനുമതി ലഭിച്ചത് മലേഷ്യക്കാണ്.
പരീക്ഷണാടിസ്ഥാനത്തിലാണ് മലേഷ്യന്‍ തീര്‍ത്ഥാടകരെ തിരഞ്ഞെടുത്തിട്ടുള്ളത്. പദ്ധതി പ്രകാരം ഉംറക്കു ശേഷം മറ്റു ചരിത്ര സ്ഥലങ്ങളും സന്ദര്‍ശിക്കാനാകും. നിലവില്‍ ഉംറ വിസയില്‍ മക്ക-മദീന എന്നീ സ്ഥലങ്ങള്‍ മാത്രമേ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ.
സഊദിയും മലേഷ്യയും തമ്മില്‍ ഇതുസംബന്ധിച്ച പുതിയ കരാര്‍ ഒപ്പുവച്ചു. സഊദിക്കുവേണ്ടി സുല്‍ത്താന്‍ ബിന്‍ സല്മാന് രാജകുമാരനും മലേഷ്യന്‍ ടൂറിസം സാംസ്കാരിക മന്ത്രി മുഹമ്മദ് നസ്രി അബ്ദുല്‍ അസീസും മലേഷ്യന്‍ ടൂറിസം മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഒപ്പുവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."