HOME
DETAILS
MAL
മാഹിയിലെ ബാങ്കുകളില്‍ വന്‍തിരക്ക്
backup
November 12 2016 | 04:11 AM
മാഹി: പണം പിന്‍വലിക്കാനും പഴയ നോട്ടുകള്‍ തിരിച്ചുനല്‍കാനും മാഹിയിലെ ബാങ്കുകളില്‍ ഇന്നലെയും വന്‍തിരക്ക്. രാവിലെ മുതല്‍ എസ്.ബി.ഐ ഉള്‍പ്പെടെയുള്ള എല്ലാ ബാങ്കുകളിലും ഇടപാടുകാരുടെ വലിയ നിരയായിരുന്നു. ടോക്കണും ഫോമും കൊടുത്താണ് ഇടപാടുകാരെ ബാങ്കിനുള്ളില്‍ പ്രവേശിപ്പിച്ചത്. പ്രവര്‍ത്തിക്കുമെന്നു മുന്‍കൂട്ടി അറിയിച്ചിട്ടും എ.ടി.എം പ്രവര്‍ത്തിക്കാത്തതു കാരണം ഇന്നലെ ജനങ്ങള്‍ പണത്തിനു വലഞ്ഞു. പലരും കടംവാങ്ങിയാണ് നിത്യവൃത്തിക്കുള്ള പണം കണ്ടെത്തിയത്. ബാങ്കുകളില്‍ 100 രൂപയുടെ നോട്ടുകള്‍ കുറവായിരുന്നു. മാഹി സഹകരണബാങ്കിലെ ഒരു ശാഖയിലും പണമില്ലാത്തതു കാരണം ഇടപാടുകള്‍ നടന്നില്ല. 2000 രൂപയുടെ നോട്ടുകള്‍ മാത്രമേ മാറി നല്‍കൂ എന്നു ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."