എന്‍ജിനിയറിങ്; പൊതു എന്‍ട്രന്‍സ് ഏര്‍പ്പെടുത്തുമെന്ന്
ഷൊര്‍ണൂര്‍: ഇന്ത്യയില്‍ എന്‍ജിനിയറിങ്ങിന് കോമണ്‍ എന്‍ട്രന്‍സ് ഏര്‍പ്പെടുത്തുമെന്ന് എ.ഐ.സി.ടി.ഇ ഡയറക്ടര്‍ ഡോ.രമേശ്. കുളപ്പുള്ളി അല്‍അമീന്‍ എന്‍ജിനിയറിങ് കോളജില്‍ നടന്ന എന്‍ജിനിയറിങ്‌ടെക്‌നോളജി ഫോര്‍ സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റ് എന്ന വിഷയത്തില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ജിനിയറിങ് പഠനത്തിന് ആഭിമുഖ്യം കുറഞ്ഞു എന്നത് വെറും പ്രചരണം മാത്രമാണ്.
അടച്ചുപൂട്ടിയ കോളജുകളേക്കാള്‍ പുതിയ കോളജുകള്‍ ഈ വര്‍ഷം ആരംഭിച്ചിട്ടുണ്ട് എന്നത് കാണാതിരുന്നുകൂട. നിലവാരം ഉയര്‍ത്താന്‍ കേരളത്തിലെ കോളജുകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍അമീന്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.പി അലി ബാവഹാജി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഡോ. ഗീതാവര്‍മ്മ, പാലക്കാട് ഐ.ടി.ഐ ലിമിറ്റഡ് യൂനിറ്റ് മേധാവി ഡോ. പ്രേംചന്ദ് മുഖ്യപ്രഭാഷണം നടത്തി. ഡോ. മഹാദേവന്‍ പിള്ള, അസി. പ്രൊഫസര്‍ അനൂപ, ട്രഷറര്‍ ബീരാന്‍ ഹാജി, സെക്രട്ടറി ഖമറുദ്ധീന്‍, ഐ.ഇ.ടി.ഇ മേധാവി സി.കെ ഹരിദാസ് പ്രസംഗിച്ചു. വിവിധ കോളജുകളില്‍ നിന്നായി അമ്പതോളം പ്രതിനിധികള്‍ പ്രബന്ധം അവതരിപ്പിച്ചു.
മന്തു രോഗ നിവാരണത്തിന് കൂട്ടായ പ്രവര്‍ത്തനം വേണം: മന്ത്രി ബാലന്‍
പാലക്കാട്: ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന മന്തു രോഗം നിവാരണം സമൂഹ ചികിത്സാ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പട്ടിക വര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ നിയമ-സാംസ്‌ക്കാരിക മന്ത്രി എ.കെ. ബാലന്‍ ഗുളിക കഴിച്ച് നിര്‍വഹിച്ചു. രോഗബാധ കൂടുതലായി കാണുന്നതായി വെളിപ്പെടുത്തിയ പാലക്കാട് ജില്ലയില്‍ 45 ശതമാനം പേര്‍ മാത്രം പ്രതിരോധ ഗുളിക കഴിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. ബാക്കി 50 ശതമാനം പേരും നിര്‍ബന്ധമായും ഗുളിക കഴിച്ച് മന്ത് രോഗം പ്രതിരോധിക്കണമെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ നടപ്പാക്കാനിരിക്കുന്ന 'ആര്‍ദ്രം മിഷന്‍ ' പദ്ധതിയിലൂടെ രോഗി സൗഹൃദ ആശുപത്രികളും കുടൂംബാരോഗ്യ പ്രവര്‍ത്തനങ്ങളുമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. മന്തു രോഗ നിവാരണ സാമൂഹിക പരിപാടി നവംബര്‍ 11 മുതല്‍ 24 വരെ ആദ്യ ഘട്ടവും 25 മുതല്‍ ഡിസംബര്‍ എട്ടു വരെ രണ്ടാം ഘട്ടവും നടക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി അധ്യക്ഷയായി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ബിനുമോള്‍, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി രാമനാഥന്‍, വാര്‍ഡ് കൗണ്‍സിലര്‍ മോഹന്‍ ബാബു, എന്‍.വി.ബി.ഡി.സി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. റീത്ത, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (പി.എച്ച്) ഡോ. കെ.ജെ. റീന, റിട്ട. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രമാദേവി, ഡബ്ള്‍യു ആന്‍ഡ് സി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പി.കെ. ജയശ്രീ, ഡെപ്യൂട്ടി ഡി.എം.ഒ ആന്‍ഡ് ഡി.എസ്.ഒ ഡോ. കെ.എ നാസര്‍, ജില്ലാ അര്‍.സിഎച്ച് ഓഫിസര്‍ ഡോ. ജയന്തി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."