പ്ലസ്ടു മലയാളം പാഠപുസ്തകത്തിന്റെ ഉള്ളടക്കം മാറ്റി
തിരുവനന്തപുരം: പ്ലസ് ടു മലയാളം പാഠ പുസ്തകത്തിലെ ഉള്ളടക്കം മാറ്റി. തനതിടം, ദര്‍പ്പണം, മാധ്യമം ഇങ്ങനെ നാലു ഭാഗങ്ങളുള്ളതാണു മലയാളം പാഠപുസ്തകം. രണ്ടു വര്‍ഷമായി ഈ പുസ്തകമാണ് പ്ലസ്ടു വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത്. ഇതിലെ ചില പാഠഭാഗങ്ങളാണു മാറ്റാന്‍ വിദ്യാഭ്യാസ വകുപ്പു തീരുമാനിച്ചിരിക്കുന്നത്.
എഴുത്തച്ഛന്റെ കണ്ണാടികാണ്‍മോളവും എന്ന പാഠം മാറ്റി, മഹാപ്രസ്ഥാനത്തിലെ ചിലഭാഗങ്ങള്‍ ഉള്‍പ്പെടുത്തി. കുഞ്ചന്‍നമ്പ്യാരുടെ ശീലാവതീചരിതം ഓട്ടന്‍തുള്ളലില്‍ നിന്നു കൊള്ളിവാക്കല്ലാതൊന്നും എന്ന വരികള്‍ മാറ്റി സ്യമന്തകം തുള്ളലില്‍ നിന്നുള്ള വരികളാണു സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എം.പി.വീരേന്ദ്രകുമാറിന്റെ യമുനോത്രിയുടെ ഊഷ്മളതയില്‍ എന്ന ലേഖനത്തിനു പകരം അദ്ദേഹത്തിന്റെ തന്നെ അനശ്വരതയുടെ വേരുകള്‍ ഉള്‍പ്പെടുത്തി. 14 അധ്യാപകരുടെ ശില്‍പശാലയിലൂടെ രൂപപ്പെടുത്തിയതാണ് പ്ലസ്ടു പാഠപുസ്തകം.
ഡോ.ജോര്‍ജ് ഓണക്കൂറും ഡോ.സി.ആര്‍പ്രസാദും ഉള്‍പ്പെടെയുള്ള വിദഗ്ധരാണു പാഠഭാഗങ്ങള്‍ക്ക് അവസാന രൂപം നല്‍കിയത്.
ചിത്രകാരന്‍മാരായ നമ്പൂതിരിയും മദനും വരച്ച ചിത്രങ്ങളും പാഠഭാഗങ്ങളെ ആകര്‍ഷണീയമാക്കുന്നു.
ഇതുവരെ ആരും ഒരു പരാതിയും പുസ്തകത്തെക്കുറിച്ച് ഉയര്‍ത്തിയിട്ടില്ലെന്നും എന്നിട്ടും പാഠഭാഗങ്ങള്‍ മാറ്റാന്‍ കരിക്കുലം സബ്കമ്മിറ്റി തീരുമാനിച്ചത് എന്തിനാണെന്നറിയില്ലെന്നും ചില അധ്യാപകര്‍ കുറ്റപ്പെടുത്തി
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."