സക്കീര്‍ ഹുസൈനെതിരെ വീണ്ടും കേസ്
കളമശേരി: വ്യവസായിയെ തട്ടികൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റ് നടപടികള്‍ നേരിടുന്ന സി.പി.എം ജില്ലാ കമ്മിറ്റി അംഗവും മുന്‍ കളമശേരി ഏരിയ സെക്രട്ടറിയുമായിരുന്ന വി.എ സക്കീര്‍ ഹുസൈനെതിരെ വീണ്ടും പരാതി. ഏലൂര്‍ പൊലിസ് സ്റ്റേഷനില്‍ മഞ്ഞുമ്മല്‍ സ്വദേശി ജോര്‍ജ് ദീപക് നല്‍കിയിട്ടുള്ള പരാതിയിലാണ് സക്കീര്‍ ഹുസൈന്റെ പേരുള്ളത്. പരാതിയിലെ ഒന്നാം പ്രതി വട്ടേകുന്നത്തുള്ള നിയാസ് ആണെന്ന് ഏലൂര്‍ പൊലിസ് പറഞ്ഞു. ഈ പരാതിയില്‍ സക്കീറിനെതിരെ കേസെടുത്തുവെന്ന് ഏലൂര്‍ പൊലിസ് ആദ്യം പറത്തെങ്കിലും പിന്നിട് കേസില്ലെന്ന് തിരുത്തി പറഞ്ഞു.
ജോര്‍ജ് ദീപക് കളമശ്ശേരി വട്ടേക്കുന്നം സ്വദേശിയായ നിയാസില്‍ നിന്നും 1,50000 രൂപ നല്കി ഒരു കാര്‍ പണയത്തിനെടുത്തിരുന്നു. തുടര്‍ന്ന് ജോര്‍ജ് ദീപക് ഉപയോഗിച്ചുകൊണ്ടിരിക്കെ കാര്‍ അപകടത്തില്‍പെടുകയും നന്നാക്കുന്നതിനായി വാഹനം ജോര്‍ജ് ദീപക് വര്‍ക്ക്ഷോപ്പില്‍ കൊടുക്കുകയും ചെയ്തു.എന്നാല്‍ ജോര്‍ജ് ദീപക്ക് അറിയാതെ നിയാസ് കാറിന്റെ ആര്.സി ബുക്ക് വര്‍ക്ക്ഷോപ്പ് ഉടമയെ കാട്ടി കാറെടുത്ത് കൊണ്ട് പോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ജോര്‍ജ് ദീപക് നിയാസിനെ കണ്ട് തന്റെ തുക തിരികെ തരണമെന്നാവശ്യപ്പെട്ടു.എന്നാല്‍ സക്കീര്‍ ഹുസൈന് ഇടപ്പെട്ട് പണം തരാന്‍ കഴിയില്ലെന്ന് ഭീഷണപ്പെടുത്തുകയായിരുന്നാണ് ജോര്‍ജ് ദീപക് ഏലൂര്‍ പൊലിസിന് മൊഴി നല്‍കിയിരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."