പണമില്ല; മണിപ്പൂര്‍ നിശ്ചലമാവുന്നു
ഇംഫാല്‍:കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതോടെ വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂര്‍ നിശ്ചലമായി. പണമില്ലാതായതോടെ വാഹനങ്ങളും നിരത്തിലിറക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്. പണമില്ലാത്തതിനുപുറമെ വാഹന ഇന്ധനമില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കയാണ്.
സാമ്പത്തിക രംഗത്തു വന്ന പ്രതിസന്ധി കാരണം പെട്രോള്‍ പമ്പുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ചിലര്‍ നേരത്തെ കുപ്പികളിലും കന്നാസുകളിലും പെട്രോളും ഡീസലും വാങ്ങി സൂക്ഷിച്ചതുകൊണ്ട് അവരുടെ വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങുന്നുള്ളൂ. ഇപ്പോള്‍ ഇന്ധനം കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുന്നുണ്ട്.എന്നാല്‍ വിപണി വിലയേക്കാള്‍ മൂന്നിരട്ടിയാണ് കൊടുക്കേണ്ടി വരുന്നത്. ഇക്കാരണത്താല്‍ പലരും വാഹനങ്ങള്‍ പുറത്തിറക്കുന്നില്ല.
പലയിടത്തും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇന്ധനമില്ലാത്തതുകൊണ്ട് സ്‌കൂള്‍ വാഹനങ്ങള്‍ പുറത്തിറക്കാനാകാത്തതാണ് ഇതിനു കാരണം. പാചക വാതകം കിട്ടാനില്ലാത്തതും മണിപ്പൂരിന്റെ പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."