സഊദിയില്‍ തൊഴില്‍ മാറ്റം: 2500 ലധികം വിദേശികള്‍ രജിസ്റ്റര്‍ ചെയ്തു
റിയാദ്: സാമ്പത്തികമായും മറ്റും പ്രതിസന്ധിയിലായ തൊഴിലുടമകളില്‍ നിന്ന് ജോലി മാറുന്നതിന് 2,606 വിദേശികള്‍ രജിസ്റ്റര്‍ ചെയ്തതായി സഊദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളെ സഹായിക്കാന്‍ മന്ത്രാലയം ആരംഭിച്ച 'കവാദിര്‍ അല്‍ അമല്‍' എന്ന പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണമാണ് മന്ത്രാലയം പുറത്തുവിട്ടത്.
രാജ്യത്ത് തൊഴിലുടമകളില്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് യോജ്യമായ മറ്റിടങ്ങളിലെ തൊഴില്‍ കണ്ടെത്തുന്നതിനാണ് പുതിയ സംവിധാനം. വിദേശ റിക്രൂട്ട്‌മെന്റ് കുറച്ച് സഊദിയിലുളള വിദേശികളെ പുനര്‍ വിന്യസിക്കുന്നതിനാണിത്. ഒക്‌ടോബര്‍ 18 വരെ 31 രാജ്യങ്ങളിലെ 98 പ്രൊഫഷനുകളിലുളള വിദേശികളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇഖാമ, വര്‍ക്ക് പെര്‍മിറ്റ് എന്നിവയുടെ കാലാവധി അവസാനിച്ച വിദേശ തൊഴിലാളികള്‍ക്കും സഊദിയിലെത്തി മൂന്ന് മാസം പിന്നിട്ടിട്ടും താമസാനുമതി ലഭിക്കാത്തവര്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ തൊഴിലുടമകള്‍ക്ക് മന്ത്രാലയം കൈമാറും. പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ആവശ്യമുളള ഉദ്യോഗാര്‍ഥികളെ അവര്‍ക്ക് തിരഞ്ഞെടുക്കാനും സൗകര്യം ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."